കേരളത്തിലെ ദേവസ്വം ബോർഡുകളിലേക്കുള്ള
എൽ.ഡി.ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ തസ്തികകളിലേക്കുള്ള
പരീക്ഷയുടെ സിലബസ് ഏകദേശം കേരള പി.എസ്.സി.യുടെ
എൽ.ഡി. ക്ലർക്ക് പരീക്ഷയോട് സാമ്യമുള്ളതാണ്.
സ്പെഷ്യൽ ടോപ്പിക്കായി ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവസംസ്കാരം,
ആചാരാനുഷ്ടാനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പതിനഞ്ച് ചോദ്യങ്ങൾ
സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലെ അറിവായിരിക്കും ഉദ്യോഗാർത്ഥികളുടെ
റാങ്ക് നിർണയിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നത്.
ദേവസ്വം
- ദേവസ്വം എന്നാൽ ദൈവത്തിനുള്ളത്.
- ഇന്ത്യയിലെ സാമൂഹിക-മത ട്രസ്റ്റുകളാണ് ദേവസ്വം.
- ദേവസ്വം ബോർഡിലെ അംഗങ്ങളെ സർക്കാരും സമൂഹവും നാമനിർദ്ദേശം ചെയ്യുന്നു.
- പരമ്പരാഗത ആചാരങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി അവർ ക്ഷേത്രങ്ങളുടെ സുഗമമായ പ്രവർത്തനം നടത്തുകയും ക്ഷേത്രങ്ങളുടെയും സ്വത്തുക്കളുടെയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
- ഓരോ ക്ഷേത്രത്തിന്റെയും സ്വത്തുക്കൾ ക്ഷേത്രത്തിന്റെ അധിപനായ ദേവന്റെ/ദേവിയുടെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും ആ ദേവതയോട് കൂറ് പുലർത്തുന്ന ട്രസ്റ്റിമാരുടെ ഒരു ബോഡി വഴി കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
- അഞ്ച് കേരള ദേവസ്വങ്ങൾ – ഗുരുവായൂർ, തിരുവിതാംകൂർ, മലബാർ, കൊച്ചി, കൂടൽമാണിക്യം
- • തിരുവിതാംകൂർ ദേവസ്വം ബോർഡ് 1950ലെ തിരുവിതാംകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് (Travancore Cochin Hindu Religious Institutions Act of 1950) പ്രകാരം രൂപീകരിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ്.
- • ശബരിമലയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന മാർഗ്ഗം.
- • കേരള സർക്കാരിന്റെ 2008ലെ H.R & C.E (ഭേദഗതി) ഓർഡിനൻസ് പ്രകാരമാണ് മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചത്.
- ഒമ്പത് അംഗങ്ങളാണ് മലബാർ ദേവസ്വം ബോർഡിലുള്ളത്.
- കാസർകോട് ഡിവിഷൻ, തലശ്ശേരി ഡിവിഷൻ, കോഴിക്കോട് ഡിവിഷൻ, മലപ്പുറം ഡിവിഷൻ, പാലക്കാട് ഡിവിഷൻ എന്നിങ്ങനെ അഞ്ച് ഡിവിഷനുകളുണ്ട് മലബാർ ദേവസ്വം ബോർഡിൽ.
- ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ഗുരുവായൂർ ദേവസ്വം ബോർഡ് രൂപീകരിച്ചു.
- 1950ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിന്റെ (Travancore Cochin Hindu Religious Institutions Act of 1950) XV പ്രകാരമാണ് കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകരിച്ചത്.
- കൂടൽമാണിക്യം ദേവസ്വം ബോർഡിന്റെ അധികാരപരിധിയിൽ കൂടൽമാണിക്യംക്ഷേത്രം മാത്രമാണുള്ളത്.
ക്ഷേത്രഭാഗങ്ങൾ
- ഒരു ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനഭാഗമാണ് ഗർഭഗൃഹം. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയുടെ വിഗ്രഹം ഇവിടെയായിരിക്കും പ്രതിഷ്ഠിച്ചിരിക്കുക. പൂജാരിമാർ ഇവിടെ പൂജകൾ നടത്തുന്നു. ഗർഭഗൃഹത്തിനുമുകളിൽ ഒരു ഗോപുരം ഉണ്ടായിരിക്കുക എന്നതും പല ക്ഷേത്രങ്ങളുടേയും പ്രത്യേകതയാണ് ഈ ഗോപുരത്തെ ശിഖരം എന്ന് അറിയപ്പെടുന്നു. ജനങ്ങൾക്ക് സമ്മേളിക്കാനുള്ള മണ്ഡപങ്ങളും ക്ഷേത്രങ്ങളുടേ പ്രത്യേകതയാണ്.
- കേരളീയമായ മഹാക്ഷേത്ര നിർമ്മിതി പഞ്ചപ്രാകാരങ്ങൾ എന്ന പദ്ധതിപ്രകാരമാണ് സാധാരണയായി നിർമ്മിക്കുന്നത്.
അകത്തെ ബലിവട്ടം
അന്തഹാര / ചുറ്റമ്പലം / നാലമ്പലം
മധ്യഹാര / വിളക്കുമാടം
പുറത്തെ ബലിവട്ടം
മര്യാദ / പുറംമതിൽ - ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷുമ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്.
ശ്രീ കോവിൽ
ക്ഷേത്രത്തിന്റെ മർമ്മഭാഗമാണ് ഇത്. ഇവിടെയാണ് പ്രധാന ദേവതകളുടെ പ്രതിഷ്ഠ. ശ്രീകോവിലിനു വൃത്തം, ചതുരം, അണ്ഡം ദീർഘചതുരം എന്നിങ്ങനെ വിവിധരൂപത്തിലുള്ള ആകൃതിയാവാം. ഒന്നോ രണ്ടോ നിലകളും ഉണ്ടാവാം. ശ്രീകോവിലിന്റെ മറ്റൊരു പേരാണ് ഗർഭഗൃഹം.
സോപാനം
ശ്രീകോവിലിനു മുന്നിലായുള്ള ഭാഗത്തെ സോപാനം എന്നു വിളിക്കുന്നു. സോപാനത്തിൽ രക്ഷാദേവതകളുടെ പ്രതിഷഠകൾ ഉണ്ടാവാറുണ്ട്. ഇവ സോപാനം ഉണ്ടാക്കിയിരിക്കുന്ന ശിലകൾ കൊണ്ടു തന്നെ കൊത്തിയുണ്ടാക്കുകയാണ് പതിവ്. ഇവയെ ദ്വാരപാലകർ എന്നു വിളിക്കുന്നു.
നാലമ്പലം
ശ്രീകോവിലിനു ചുറ്റും കെട്ടിയുയർത്തിയ സ്ഥലമാണ് നാലമ്പലം അഥവാ ചുറ്റമ്പലം.
വലിയമ്പലം
ചുറ്റമ്പലത്തിനുള്ളിലായി മറച്ച ഭാഗമാണ് വലിയമ്പലം. ഇവിടെയാണ് അനുഷ്ഠാനങ്ങളും പൂജകളും ചെയ്യുന്നത്. തിടപ്പിള്ളി എന്നറിയപ്പെടുന്ന ചെറിയ അടുക്കള ഒരു വശത്തായും അതിനോട് ചേർന്ന് മുളയര എന്ന പത്തായപ്പുരയും കാണാം.
വിളക്കുമാടം
മധ്യഹാര അഥവാ വിളക്കുമാടം ചുറ്റമ്പലത്തിനു വെളിയിലുള്ള ഭാഗമാണ്. ഇവിടെയാണ് നെയ്/എണ്ണ വിളക്കുകളുടെ നിരകൾ സ്ഥാപിച്ചിരിക്കുക. അഗ്ര മണ്ഡപം എന്നത് നാലമ്പലത്തിലേക്ക് നയിക്കുന്ന പാതയാണ്. ഇവിടെ വലിയ ബലിക്കല്ല് സ്ഥാപിച്ചിരിക്കും. ഇതിനെ ബലിക്കൽപ്പുര എന്നു പറയുന്നു.
കൊടിമരം
കൊടിമരം അഥവാ ധ്വജസ്തംഭം ഇതിനെല്ലാം പുറത്തായി നേരെ ശ്രീകോവിലിനു നേരെ മുന്നില്ലായിട്ടാണ്.
കൂത്തമ്പലം
പാരമ്പര്യ കലകളായ ചാക്യാർക്കൂത്ത്, കഥകളി, നങ്ങ്യാർക്കൂത്ത് തുടങ്ങിയ അവതരിപ്പിക്കാനുള്ള പ്രദർശന വേദിയാണ്. ഇത് ചുറ്റമ്പലത്തിനോടനുബന്ധിച്ച് തെക്ക് കിഴക്ക് ഭാഗത്തായി വടക്കോട് ദർശനം തരുന്ന രീതിയിലാണ് നിർമ്മിക്കുന്നത്.
- ക്ഷേത്രം എന്ന പദം കൊണ്ട് ഹൈന്ദവ -ബൗദ്ധ- ജൈന മതങ്ങളുടെ ആരാധനാലയം എന്നാണ് ഉദ്ദേശിക്കുന്നത്.
- സംസ്കൃത പദമായ ക്ഷേത്ര് എന്ന വാക്കിൽ നിന്നാണ് ക്ഷേത്രം ഉണ്ടായത്.
- “ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ” ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം എന്നു അഭിപ്രായമുണ്ട്.
- ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ് ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. ദൈവത്തിന് രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ് ക്ഷേത്രങ്ങൾ.
- എന്നാൽ ക്ഷേത്ര എന്ന പദത്തിന് സ്ഥലം എന്നർത്ഥമാണ് മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം എന്നർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിൻറെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം എന്നീ ദ്രാവിഡ പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്.
- എന്നാൽ പ്രതിഷ്ഠയോ നാലമ്പലമോ കെട്ടിടമോ ഇല്ലാത്ത ക്ഷേത്രങ്ങളും ഉണ്ട്. ഓച്ചിറ പരബ്രഹ്മക്ഷേത്രം ഉദാഹരണമാണ്. ഇവ നിർഗുണാരാധനയുടെ കേന്ദ്രം ആണ്.
- ഗുപ്തകാലത്താണ് (ബി.സി. 320 മുതൽ 550 വരെ) ഇന്ത്യയിൽ ഹിന്ദുക്ഷേത്രങ്ങൾ നിർമ്മിച്ചു തുടങ്ങിയത്.
- പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലും ആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ ബ്രാഹ്മണർ ആണ്.
- ആദ്യകാലങ്ങളിൽ സൂര്യനേയും കടലിനേയും ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, കാള / മാൻ, ലിംഗം, അമ്മദൈവം, സർപ്പം തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങൾ എന്ന് ഇവയെ വിളിക്കാം. കാവുകൾ ഇതിന് ഉദാഹരണമാണ്.
- തൃമധുരം – തേൻ, കദളിപ്പഴം, കൽക്കണ്ടം
- നാല്പാമരം – അത്തി, ഇത്തി, അരയാൽ, പേരാൽ
- ചതുശതം – നൂറ് നാളികേരം ഇടിച്ചുപിഴിഞ്ഞ്, നൂറു നാഴി അരി, നൂറുപലം ശർക്കര, നൂറു കദളിപ്പഴം എന്നിവകൊണ്ട് ക്ഷേത്രങ്ങളിൽ ഉണ്ടാക്കുന്ന വഴിപാട് നേദ്യപായസം.
ചതുർ (നാല്) ശതം (നൂറ്) വസ്തുക്കൾ ഉള്ളതുകൊണ്ടാണ് ചതുശതം എന്ന പേര് വന്നത്. - പഞ്ചാമൃതം – പാൽ, തൈര്, നെയ്യ്, പഞ്ചസാര, തേൻ
- പഞ്ചഗവ്യം – ഗോമൂത്രം, പാൽ, തൈര്, നെയ്യ്, ചാണകം
- പഞ്ചാക്ഷരം – നമഃശിവായ
- പഞ്ചവാദ്യം – ഇടയ്ക്ക, തിമില, മദ്ദളം, ഇലത്താളം, കൊമ്പ്
- അഷ്ടഗന്ധം – അകിൽ, ചന്ദനം, കുങ്കുമം, മാഞ്ചി, ഗുൽഗുലു, കോട്ടം, ഇരുവേലി, രാമച്ചം
- അഷ്ടദ്രവ്യങ്ങൾ -അരയാൽ, അകിൽ, പ്ലാവ്, പേരാൽ, ചമത, പായസം, നെയ്യ്
- അഷ്ടമംഗലം – ബ്രാഹ്മണൻ, പശു, അഗ്നി, സ്വർണം, നെല്ല്, ആദിത്യൻ, രാജാവ്, ജലം
- അഷ്ടമംഗല്യം – കുരവ, ദർപ്പണം, ദീപം, കലശം, വസ്ത്രം, അക്ഷതം, അംഗന, സ്വർണം
- ദശപുഷ്പങ്ങൾ – കറുക, ചെറൂള, കൃഷ്ണക്രാന്തി, പൂവ്വാംകുറുന്നില, മുയൽച്ചെവിയൻ, മുക്കൂറ്റി, കയ്യൂന്നി, നിലപ്പന, വള്ളിയുഴിഞ്ഞ, തിരുതാളി
അഷ്ടബന്ധകലശം
- ക്ഷേത്രങ്ങളിലെ ദേവപ്രതിഷ്ഠാസന്ദർഭങ്ങളിൽ പീഠബിംബങ്ങളെ യോജിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതാണ് ‘അഷ്ടബന്ധം’.
- ഇത് ജീർണമാകുന്ന ഘട്ടങ്ങളിൽ പീഠബിംബങ്ങളുടെ ബന്ധം പുനഃസ്ഥാപിച്ച് ദേവചൈതന്യം വർധിപ്പിക്കുന്നതിനുവേണ്ടി നിർവഹിക്കപ്പെടുന്ന താന്ത്രിക ക്രിയകൾക്കെ ല്ലാംകൂടിയുള്ള പേരാണ് അഷ്ടബന്ധകലശം.
- അഷ്ടബന്ധക്കൂട്ടിന് ഉപയോഗിക്കുന്ന ദ്രവ്യങ്ങൾ: ശംഖുപൊടി ആറുഭാഗം, കോലരക്ക് നാലുഭാഗം, കടുക്ക രണ്ടുഭാഗം, ചെഞ്ചല്യം ഒരുഭാഗം, കോഴിപ്പരൽ ഒരുഭാഗം, പേരാറ്റുമണൽ ഒരുഭാഗം, പഞ്ഞി ഒരുഭാഗം, നെല്ലിക്ക രണ്ടുഭാഗം.
- പഞ്ഞി ഒഴികെയുള്ള അഷ്ടബന്ധദ്രവ്യങ്ങൾ ഇടിച്ച് ശീലപ്പൊടിയാക്കി എള്ളെണ്ണയിൽ കുഴച്ച് കരിങ്കല്ലിൽവച്ച് ഭാരമേറിയ കൊട്ടുവടികൊണ്ട് മർദിച്ചാണ് ഈ കൂട്ടു തയ്യാറാക്കുന്നത്.
- 30-40 ദിവസങ്ങൾ ആർത്തിച്ച് ഇടിച്ചുകഴിയുമ്പോഴാണ് ശരിയായ അഷ്ടബന്ധക്കൂട്ടു ലഭിക്കുന്നത്.
- ഒരുവിധത്തിലുള്ള കാലപരിഗണനകളും കൂടാതെ ഉത്തരായന ദക്ഷിണായന ഭേദമോ ശുക്ളകൃഷ്ണപക്ഷഭേദമോ നോക്കാതെ അഷ്ടബന്ധം നഷ്ടപ്പെട്ടാൽ ഉടൻതന്നെ പുതിയതായി അതു സ്ഥാപിക്കണമെന്നത് നിർബന്ധമാണ്.
അഷ്ടദിക്പാലകർ
ഹൈന്ദവ പ്രമാണങ്ങൾ പ്രകാരം ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവൽക്കാരാണ് അഷ്ടദിക്പാലകർ.
ഇന്ദ്രൻ (കിഴക്ക്)
അഗ്നി (തെക്ക് കിഴക്ക്)
യമൻ (തെക്ക്)
നിരൃതി (തെക്ക് പടിഞ്ഞാറ്)
വരുണൻ (പടിഞ്ഞാറ്)
വായു (വടക്കു പടിഞ്ഞാറ്)
കുബേരൻ (വടക്ക്)
ഈശൻ (വടക്ക് കിഴക്ക്)
ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാ റുണ്ട്. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡത്തിലാണ് ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിന്റെ അധിപൻ ബ്രഹ്മാവാണ്. അതിനാൽ ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തൻറെ ബലിക്കല്ലിന്റെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.
ശ്രീബലി (ശീവേലി)
- തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ് സങ്കല്പം.
- അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലി.
- ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം.
- ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിലോ കയ്യിലോ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.
സപ്തമാതൃക്കൾ
- പ്രധാന എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃ സങ്കല്പത്തിൽ പ്രതിഷ്ഠ ഉണ്ടാകും.
- ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്.
- ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്.
- ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.
- ഉത്സവബലി പൂജയിൽ ഇവർക്ക് പ്രത്യേക പൂജാദികാര്യങ്ങൾ നടത്തുക പതിവുണ്ട്.
ഉത്സവബലി
- ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി.
- തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്.
- ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു
- മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.
- ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും.
- രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്.
- ശേഷം നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നു.
- ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിശേഷമായ കാഴ്ചയാണ്.
- തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെയാണ് ഉത്സവബലി പൂർണമാകും
ക്ഷേത്ര ഉപചാരങ്ങള്‍
- സ്നാനം – ക്ഷേത്രാരാധനയുടെ ആദ്യത്തെ ചടങ്ങ് സ്നാനമാണ്. ബാഹ്യശുദ്ധിക്കുശേഷമേ ആധ്യാത്മികകാര്യം ആരംഭിക്കാവൂ.
- ഭസ്മധാരണം – വെള്ളത്തിലുള്ള സ്നാനത്തിനുശേഷം നടക്കുന്ന ആഗ്നേയസ്നാനമാണ് ഭസ്മധാരണം. സര്‍വശക്തിയുടെയും ഐശ്വര്യത്തിന്റെയും ഇരിപ്പിടമായ-ശ്രീകരമായ-ശിവന്റെ സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് ഭസ്മത്തിനു വിഭൂതിയെന്നു പറയും.
- പ്രദക്ഷിണം – ദേവനെ കേന്ദ്രബിന്ദുവാക്കി കല്പിച്ച് അതിനുചുറ്റും ഘടികാരക്രമത്തില്‍ വര്‍ത്തുളാകൃതിയില്‍ ചുറ്റുന്നതാണു പ്രദക്ഷിണം. ശ്രീകോവിലിനു പുറത്ത്, ഇന്ദ്രാദി ദിക്പാലകന്മാരെയും മറ്റു ചില ദേവന്മാരയും പ്രതിഷ്ഠിച്ച ബലിക്കല്ലുകള്‍ വരെ ക്ഷേത്രത്തിന്റെ അന്തഹാരം (അന്തര്‍മണ്ഡലം) ആണ്. അതിനു പറത്തുകൂടിവേണം പ്രദക്ഷിണം വയ്ക്കുവാന്‍. ശിവക്ഷേത്രങ്ങളില്‍ ചെയ്യുന്ന പ്രദക്ഷിണം അല്പം വ്യത്യാസമുള്ളതാണ്. ശ്രീകോവിലില്‍ നിന്ന് അഭിഷേകജലം ഓഴുകിപോകുന്ന ഓവിന്റെ സമീപം വരെ പ്രദക്ഷിണമായി വരികയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനം വരെ വന്നു തിരിച്ചു നടയില്‍ പോവുകയും ആണ് അവിടെ ചെയ്യുന്നത്.
- ദര്‍ശനം – പ്രദക്ഷിണം കഴിഞ്ഞ് നടയ്ക്കല്‍ എത്തിയാല്‍ ആരാധകര്‍ ഈശ്വരദര്‍ശനം നേടുന്നു.
- നമസ്കാരം – ദേഹം മുഴുവന്‍ ഒരു ദണ്ഡം പോലെ നിലംപതിച്ചു ചെയ്യുന്ന നമസ്കാരത്തെ സാഷ്ടാംഗ നമസ്കാരമെന്നു പറയുന്നു. നെഞ്ച്, ശിരസ്സ്, വാക്ക്, മനസ്, അഞ്ജലി, കണ്ണുകള്‍, മുട്ടുകള്‍, പാദങ്ങള്‍ എന്നിവയാണ് എട്ട് അവയവങ്ങള്‍.
- പഞ്ചോപചാരങ്ങള്‍ – ഗന്ധം (ചന്ദനം), പുഷ്പം, ധൂപം, ദീപം, നിവേദ്യം
കൂടിയാട്ടം
- സംസ്കൃതനാടകങ്ങള്‍ ഭരതന്റെ നാട്യശാസ്ത്രനിയമമനുസരിച്ച് ഇന്ത്യയിലെ പല പ്രവിശ്യകളിലും അരങ്ങേറിയിരുന്നു.
- ആ സംസ്കൃതനാടകങ്ങളെ കേരളത്തിന്റേതായ ചില ഭേദഗതികളോടുകൂടി അവതരിപ്പിക്കുന്നതാണ് കൂടിയാട്ടം.
- അഷ്ടബന്ധപ്രതിഷ്ഠയോടുകൂടിയ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലേ കൂടിയാട്ടം നടത്താവൂ എന്ന നിയമമുണ്ടായിരുന്നു.
- വാചികം, സാത്വികം, ആംഗികം, ആഹാര്യം എന്നീ നാലുവക അഭിനയങ്ങളും നൃത്തഗീതവാദ്യങ്ങളും ‘കൂടിയ’ നാട്യപ്രയോഗമായതിനാലാണ് കൂടിയാട്ടം എന്ന പേര് വന്നത് എന്നു ചിലര്‍ വിശ്വസിക്കുന്നു. നമ്പ്യാര്‍മാരും നങ്ങ്യാര്‍മാരും ‘കൂടി ആടുന്ന’തിനാല്‍ കൂടിയാട്ടമായി എന്നു മറ്റുചിലരും വിശ്വസിക്കുന്നു.
- ആട്ടപ്രകാരം, ക്രമദീപിക എന്നീ കൃതികൾ കൂടിയാട്ടത്തിനുവേണ്ടിത്തന്നെ രചിക്കപ്പെട്ടവയാണ്.
ചാക്യാര്‍കൂത്ത്
- ഏകനടന്റെ അല്പമാത്രമായ അഭിനയത്തോടുകൂടിയ പുരാണകഥാപ്രതിപാദനമാണ് ചാക്യാര്‍കൂത്ത്.
- കൂടിയാട്ടത്തിലെ വിദൂഷകന്റെ വേഷമാണ് ആ നടന് ധരിക്കുന്നത്.
- കൂടിയാട്ടത്തിലായാലും ഒരു നടന് മാത്രം രംഗത്തുനിന്ന് അഭിനയിക്കുമ്പോള്‍ അതിനെ കൂത്ത് എന്നാണ് പറയാറുള്ളത്. ഉദാ. അംഗുലീയാങ്കം (ആശ്ചര്യചൂഢാമണി നാടകത്തിലെ ഒരു അങ്കം മാത്രമാണ് അംഗുലീയാങ്കം), മന്ത്രാങ്കം, മത്തവിലാസം എന്നീ കൂത്തുകള്‍.
- സംസ്കൃത പദബഹുലമായ ഭാഷാപ്രബന്ധങ്ങളിലെ വരികള്‍ ചൊല്ലി മലയാളത്തില്‍ വ്യാഖ്യാനിക്കുക എന്നതാണ് കൂത്തിന്റെ സമ്പ്രദായം.
- സദസ്യരില്‍ ആരുടെ ദുര്‍വൃത്തിയെയും പരിഹാസരൂപത്തില്‍ വിമര്‍ശിക്കാം. ഭരിക്കുന്ന രാജാക്കന്മാര്‍പോലും ഇത്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരുന്നു. കൂത്തു പറയുമ്പോള്‍ എന്തുപറഞ്ഞാലും ചാക്യാര്‍ ശിക്ഷയ്ക്കതീതനാണ്.
പാഠകം
- കൂത്തിന്റെ കുറേക്കൂടി ലളിതവും ജനകീയവുമായ രൂപമാണ് പാഠകം.
- ഇതിലും പുരാണകഥാപ്രപഞ്ചനവും ഹാസ്യത്തില്‍ പൊതിഞ്ഞ സമുദായ വിമര്‍ശനവുമുണ്ട്.
- നമ്പ്യാരാണ് പാഠകം പറയുക.
- മിഴാവു മുതലായ വാദ്യമൊന്നും പാഠകത്തിനില്ല.
- നമ്പ്യാരുടെ വേഷവിധാനം ലളിതമായിരിക്കും.
- പട്ടുടുത്ത് കഴുത്തില്‍ സ്വര്‍ണമുത്തുമാലയോ രുദ്രാക്ഷമാലയോ അണിഞ്ഞ് തലയില്‍ ഒരു പട്ടും ചുറ്റിക്കെട്ടിയാല്‍ വേഷം പൂര്‍ണമായി.
- കൂത്തിനുള്ളതുപോലെ സ്ഥലകാല നിബന്ധനകളൊന്നും പാഠകത്തിനില്ല.
തുള്ളല്‍
- കൂടിയാട്ടം, കൂത്ത് എന്നിവയുടെ കുറേക്കൂടി ജനകീയമായ കലാരൂപമാണ് തുള്ളല്‍.
- കലക്കത്തു കുഞ്ചന്‍നമ്പ്യാരാണ് തുള്ളലിന്റെ ഉപജ്ഞാതാവ്.
- കൂത്തു പറയുന്നതിനിടയില്‍ തന്നെ പരിഹസിച്ച ചാക്യാരോടു പകരം വീട്ടാനാണ് നമ്പ്യാര്‍ തുള്ളലുണ്ടാക്കിയതെന്നാണ് ഐതിഹ്യം.
- തുള്ളല്‍ മൂന്നുതരമുണ്ട്. ഓട്ടന്തുള്ളല്, പറയന് തുള്ളല്‍, ശീതങ്കന്‍തുള്ളല്‍.
- പുരാണകഥകളാണ് തുള്ളലിലെ ഇതിവൃത്തം. എന്നാല്‍ നമ്പ്യാര്‍ അവയ്ക്ക് കേരളീയഛായ നല്കുന്നു.
അഷ്ടപദിയാട്ടം
- സംസ്കൃതത്തിലെ ഗീതഗോവിന്ദം അഥവാ അഷ്ടപദി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അതതിന്റേതായ പ്രത്യേകനാട്യ (നൃത്ത) സമ്പ്രദായങ്ങളില്‍ ആടിവന്നിരുന്നു. കേരളത്തിലും അത് അരങ്ങത്ത് ആടാന്‍ പറ്റിയ ഒരുതരം നൃത്തമായി ആവിഷ്കരിക്കപ്പെട്ടു. അതാണ് അഷ്ടപദിയാട്ടം.
- അഷ്ടപദി ആട്ടപ്രകാരം എന്ന കൃതിയില്‍ നിന്ന് രാമവര്‍മ എന്ന വ്യക്തിയാണ് അഷ്ടപദിയാട്ടത്തിന് രൂപം നല്‍കിയതെന്നാണ് കരുതപ്പെടുന്നത്.
- രാധാകൃഷ്ണന്മാരുടെ പ്രണയകലഹവും സഖിയുടെ പ്രേരണമൂലമുണ്ടായ അവരുടെ പുനഃസമാഗമവുമാണ് ജയദേവരുടെ ഗീതഗോവിന്ദത്തിലെ ഇതിവൃത്തം.
കഥകളി
- കേരളീയരുടെ കലാവാസനയുടെ പൂര്‍ണവികാസം കാണുന്നത് കഥകളിയിലാണ്.
- സാഹിത്യം, സംഗീതം, നൃത്തം, അഭിനയം, വാദ്യം എന്നീ കലകളുടെ സമഞ്ജസമേളനം കഥകളിയില്‍ കാണാം. സാഹിത്യാംശത്തെ ആട്ടക്കഥ (ആടാനുള്ള കഥ) എന്നാണ് വിശേഷിപ്പിക്കുന്നത്.
- വാചികം, ആംഗികം, ആഹാര്യം, സാത്വികം എന്നീ നാലുവിധം അഭിനയങ്ങളും കഥകളിയിലുണ്ട്. ആട്ടക്കഥാസാഹിത്യം പിന്‍പാട്ടുകാര്‍ പാടുന്നത് വാചികാഭിനയം. നടന്മാര് കൈമുദ്ര കാണിക്കുന്നത് ആംഗികാഭിനയം. അവരുടെ വേഷഭൂഷാദി ആഹാര്യാഭിനയം. രസഭാവാവിഷ്കരണം സാത്വികാഭിനയം.
- ഹസ്തലക്ഷണദീപികയെ അവലംബമാക്കിയാണ് കൈമുദ്രകള്‍ കാണിക്കുന്നത്.
കൃഷ്ണാട്ടം
- കൃഷ്ണാട്ടം അഥവാ കൃഷ്ണനാട്ടം ശ്രീകൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കി കോഴിക്കോട്ടെ സാമൂതിരിയായ മാനവേദന് രാജ സംവിധാനം ചെയ്ത ഭക്തിനിര്‍ഭരമായ നൃത്തനാടകമാണ്.
- മാനവേദന് തന്നെ സംസ്കൃതത്തില്‍ രചിച്ച കൃഷ്ണഗീതിയാണ് കൃഷ്ണാട്ടത്തിലെ വാച്യാംശം.
- ശ്രീകൃഷ്ണചരിതത്തെ എട്ടു ഭാഗങ്ങളായി തിരിച്ച് എട്ടു ദിവസങ്ങളായി ആടുകയാണ് ചെയ്യുന്നത്. അവ അവതാരം, കാളിയമര്‍ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം എന്നിവയാണ്. സ്വര്‍ഗാരോഹണത്തിനുശേഷം അവതാരം വീണ്ടും കളിക്കണം. അങ്ങനെ കൃഷ്ണാട്ടം ഒമ്പതുദിവസം രംഗത്ത് അഭിനയിക്കപ്പെടുന്നു.
ക്ഷേത്രകലാപീഠം
ക്ഷേത്രകലകള്‍ പരിപോഷിപ്പിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തുന്ന സ്ഥാപനം. കേരളീയക്ഷേത്രങ്ങളിലെ വൈദികവും താന്ത്രികവുമായ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഗീത-വാദ്യ-നൃത്യ-ആലേഖ്യകലകള് ഇവിടെ അഭ്യസിപ്പിക്കുന്നു. 1982 സെപ്. 27-ന് വിജയദശമിനാളില്‍ ആരംഭിച്ച കലാപീഠം, കോട്ടയം ജില്ലയിലെ വൈക്കം ശ്രീമഹാദേവക്ഷേത്ര മതിലകത്ത് ഊട്ടുപുരമാളികയില് പ്രവര്‍ത്തിക്കുന്നു.
ക്ഷേത്ര പ്രതിഷ്ഠകൾ
- പെരുവാരം – മഹാദേവൻ
- ഇരിങ്ങാലക്കുട കൂടൽമാണിക്യം – ഭരതൻ
- ശാർക്കര – ദേവി
- നാവായിക്കുളം – ശങ്കരനാരായണസ്വാമി
- വർക്കല – ജനാർദ്ദനസ്വാമി
- ഏറ്റുമാനൂർ – മഹാദേവൻ
- കുളത്തൂപ്പുഴ – ശാസ്താവ്
- കൊട്ടാരക്കര – ഗണപതി
- കടുത്തുരുത്തി – മഹാദേവൻ
- തൃപ്പ്രയാർ – ശ്രീരാമൻ
- തൃക്കാക്കര – വാമനൻ
- തിരുല്ല – പരശുരാമൻ
- നെയ്യാറ്റിൻകര – ശ്രീകൃഷ്ണൻ
- അച്ചൻകോവിൽ – ശാസ്താവ്
- ആര്യൻകാവ് – ശാസ്താവ്
- ആറന്മുള – പാർത്ഥസാരഥി
- അമ്പലപ്പുഴ – ശ്രീകൃഷ്ണൻ
ക്ഷേത്രങ്ങളും പ്രത്യേകതകളും
- അറിയപ്പെട്ടിടത്തോളം കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രം
– വിഴിഞ്ഞത്തെ ഒറ്റമുറി ക്ഷേത്രം - കേരളത്തിൽ ആദ്യ നട തുറക്കുന്ന ക്ഷേത്രം
– തിരുവാർപ്പ് ക്ഷേത്രം - അത്താഴപ്പൂജയ്ക്കുശേഷം ദീപാരാധനയുള്ള ക്ഷേത്രം
– പരുമല പനയന്നാർകാവ് ഭഗവതിക്ഷേത്രം - ഉത്സവത്തിന് ആന കയറാത്ത ക്ഷേത്രം
– തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം - മുറജം എന്ന ചടങ്ങുള്ള ക്ഷേത്രം
– ശ്രീപത്മനാഭസ്വാമിക്ഷേത്രം - ഭഗവതിപ്രതിഷ്ഠയ്ക്ക് ചാന്താട്ടമുള്ള ക്ഷേത്രം
– ചെട്ടികുളങ്ങറ ഭഗവതിക്ഷേത്രം - ഉണ്ണിയപ്പവഴിപാടിൽ പ്രസിദ്ധമായ ക്ഷേത്രം
-കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം - അഞ്ജനശിലയിലുള്ള വിഗ്രഹപ്രതിഷ്ഠയുള്ള ദേവീക്ഷേത്രം
– കുമാരനല്ലൂർ ദേവീക്ഷേത്രം - കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതാപ്രതിഷ്ഠകളുള്ള ക്ഷേത്രം
– തിരുവഞ്ചിക്കുളം ശിവക്ഷേത്രം (തൃശൂർ) - ഒരേ ധ്വജത്തിൽ വർഷത്തിൽ മൂന്ന് കൊടിയേറ്റ് നടത്തുന്ന കേരളത്തിലെ ക്ഷേത്രം
– ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - ഒറ്റക്കല്ലിൽ പണിത നമസ്കാരം മണ്ഡപമുള്ള ക്ഷേത്രം
– പാറശ്ശാല ശ്രീ മഹാദേവ ക്ഷേത്രം - ഏറ്റവും വലിയ ദേവി വിഗ്രഹമുള്ള ക്ഷേത്രം ഏതാണ്:
– പാറമേക്കാവ് - നാലമ്പലത്തിനുള്ളിൽ ബലികർമ്മങ്ങളും തിലാജ്ഞലിയും നടത്തുന്ന ഇന്ത്യയിലെ ഏകക്ഷേത്രം
– തിരുവല്ലം പരശു രാമക്ഷേത്രം - അത്താഴപൂജയ്ക്ക് ശേഷം സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ കയറിത്തൊഴുവാൻ അനുവാദം ഉള്ള ക്ഷേത്രം
– തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രം
- മലപ്പുറം ജില്ലയിലെ ഈ ക്ഷേത്രത്തിന്റെ നട അസ്തമയത്തിനു മുമ്പേ അടയ്ക്കണം എന്നാണ് വ്യവസ്ഥ ഏതാണ് ഈ ക്ഷേ ത്രം
– കാടാമ്പുഴ ഭഗവതിക്ഷേത്രം - കോവിലിനു പിന്നിൽ കൊടിമരമുള്ള കണ്ണൂർ ജില്ലയിലെ ക്ഷേത്രം ഏതാണ്:
– പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേ ത്രം - കെ. കേളപ്പന്റെ നേതൃത്വത്തിൽ പുനരു ദ്ധീകരിക്കപ്പെട്ട നടന്ന ക്ഷേത്രം
– അങ്ങാടിപ്പുറം ക്ഷേത്രം - ഹാവിഷ്ണു മത്സ്യ അവതാരത്തിലുള്ള കേ രളത്തിലെ ഏകക്ഷേത്രം
– മീനങ്ങാടി മത്സ്യവതാര വിഷ്ണുക്ഷേത്രം - കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം :
– കല്ലേകുളങ്ങര ഭഗവതി ക്ഷേത്രം (പാലക്കാട്) - മഹാവിഷ്ണുവിന്റെ സുദർശനചക്രത്തെ ആരാധിക്കുന്ന ക്ഷേ ത്രം :
– അഞ്ചു മൂർത്തി ക്ഷേത്രം (പാലക്കാ ട്) - ഒരു ശിവനും നാലു മഹാവിഷ്ണുമാണ് അഞ്ചു മൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ
- പുനർജ്ജനിഗുഹ നൂഴുക എന്ന അനുഷ്ഠാനം എവിടെ
– തിരുവില്വാമല - ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ആരുടെ നേർച്ചയാണ്
– അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് - ശിവനും വിഷ്ണുവും ഒറ്റപീഠത്തിലുള്ള എറണാകുളം ജില്ലയിലെ ക്ഷേത്രം
– തിരുനായത്തോട് ശിവനാരായണക്ഷേത്രം - ആലപ്പുഴജില്ലയിലെ ഓംകാരമൂർത്തിയുള്ള ക്ഷേത്രം
– നൂറനാട് പടനിലം ശ്രീപരബ്രഹ്മക്ഷേത്രം - സുദർശനമൂർത്തിയുടെയും നരസിംഹമൂർത്തിയുടെയും രണ്ടുശ്രീകോവിലുകളും രണ്ടു സ്വർണധ്വജങ്ങളുമുള്ള ക്ഷേത്രം
– തുറവൂർ മഹാക്ഷേത്രം - അത്താഴശീവേലിക്ക് എഴുന്നള്ളത്ത് നടക്കുമ്പോൾ ദേവസ്തുതിഗീതം അടങ്ങിയ ഘട്ടിയം ചൊല്ലൽ എന്ന ചടങ്ങുള്ള ക്ഷേത്രം
– വൈക്കം മഹാദേവക്ഷേത്രം - മദ്ധ്യകേരളത്തിലെ വേട്ടയ്ക്കൊരുമകൻ കാവ് എവിടെ
– കോട്ടയം ജില്ലയിലെ ഒളശ്ശയിൽ - തീർത്ഥമായി തേൻ നൽകുന്ന ക്ഷേത്രം
– ഇടച്ചോറ്റി സരസ്വതിക്ഷേത്രം - അരിക്കൂത്തും ചിക്കരയിരുത്തും വഴിപാടുള്ള ക്ഷേത്രം
– കണിച്ചുകുളങ്ങര ദേവീക്ഷേത്രം - തൃപ്പൂത്താറാട്ടുള്ള ക്ഷേത്രം
– ചെങ്ങന്നൂർ ക്ഷേത്രം - പുള്ളും പ്രാവും നടയ്ക്കുവയ്ക്കൽ വഴിപാടുള്ള ക്ഷേത്രം
– പീരുമേട് ശ്രീകൃഷ്ണക്ഷേത്രം - ആമകൾക്ക് പ്രസാദമൂട്ടുള്ള ക്ഷേത്രം
– അടുക്കത്ത് ശ്രീഭഗവതി ക്ഷേത്രം - ചിരട്ടയിൽ നേദ്യമുള്ള ക്ഷേത്രം
– ചോറ്റാനിക്കര ഭഗവതിക്ഷേത്രം - പ്രാതൽ എന്ന വിശേഷവഴിപാടുള്ള ക്ഷേത്രം
– വൈക്കം മഹാദേവക്ഷേത്രം
പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ
- പാലക്കാട് ജില്ലയുടെ ക്ഷേത്രകലകളിൽ പ്രധാനമാണ് കുമ്മാട്ടിക്കളി. ഏതുദേവിയെ പ്രീതിപ്പെടുത്താനാണ് കുമ്മാട്ടിക്കളി കളിക്കുന്നത്:
– ഭദ്രകാളി - രേവതി പട്ടത്താനം നടക്കുന്നത് ഏത് ക്ഷേത്രത്തിൽ
– കോഴിക്കോട് തളിക്ഷേത്രം - സ്കന്ദഷഷ്ഠി ഏതു മാസത്തിൽ
– തുലാം - ഗായത്രിമന്ത്രമുള്ള വേദം
– ഋഗ്വേദം - ശ്രീനാരായണഗുരു അരുവിപ്പുറത്തു നടത്തിയ പ്രതിഷ്ഠ ഏത്
– ശിവൻ - പറശ്ശിനിക്കടവ് മുത്തപ്പൻ ഏതു മൂർത്തിയാണ്
– കിരാതമൂർത്തി (പരമശിവന്റെ അവതാരം) - കോയിമ്പിട നായർ ഏത് അനുഷ്ഠാനകലയിലെ കഥാപാത്രമാണ്
– മുടിയേറ്റ് - പാറമേക്കാവ്, കൊടുങ്ങല്ലൂർ എന്നിവടങ്ങളിലെ പ്രതിഷ്ഠ ഏതു മരംകൊണ്ട് ഉണ്ടാക്കിയതാണ്
– പ്ലാവ് - പിൻവിളക്ക് ഏതു ദേവതയുമായി ബന്ധപ്പെട്ടതാണ്
– പാർവതി - ദേവസ്വം ഡിസ്ട്രിക്ടുകളുടെ ഭരണാധികാരി ആരാണ്
– ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ - പഞ്ചാമൃതത്തിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു
– പഴം, തേൻ, ശർക്കര, നെയ്യ്, മുന്തിരി - മീനമാസത്തിലെ ഉത്രത്തിൻനാൾ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിൽ കൊണ്ടാടുന്ന ആഘോഷം
– ഉത്രശ്ശീവേലി - ഔഷധീശ്വരൻ എന്നു പറയപ്പെടുന്ന ദേവനേത്
– ധന്വന്തരി - തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ആദ്യപ്രസിഡന്റ്
– മന്നത്ത് പത്മനാഭൻ - ദക്ഷിണപഴനി എന്നറിയപ്പെടുന്ന ക്ഷേത്രം
– ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - കുഴിക്കാട്ടു പച്ച എന്ന ഗ്രന്ഥം എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു
– തന്ത്രം - പൂജയ്ക്ക് ഇരിക്കാൻ ഉപയോഗിക്കുന്ന പലകയുടെ പേര്
– ആവണിപ്പലക - ശിവന് ഉപയോഗിക്കുന്ന പൂജാപുഷ്പം
– കൂവളം
- ക്ഷേത്രത്തിലെ ശ്രീകോവിൽ മനുഷ്യശരീരത്തിൽ ഏതു സ്ഥാനം വഹിക്കുന്നു
– ശിരസ്സ് - പ്രദോഷവ്രതം ഏതു ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു
– ശിവൻ - ശ്രീരാമന്റെ ജന്മനക്ഷത്രം
– പുണർതം - കുചേലകഥ ആധാരമാക്കി രാമപുരത്തുവാര്യർ രചിച്ച കൃതി
– കുചേലവൃത്തം - ബ്രഹ്മാവവിന്റെ വാഹനം
– ഹംസം - കൽക്കിയുടെ ആയുധം
– വാൾ - ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം
– അംഗോർവാട്ട്, കംബോഡിയ - നിലവിളക്കിന്റെ നാളം ഏതു ദേവതയെ കുറിക്കുന്നു
– ലക്ഷ്മി - തൃക്കാർത്തിക ആഘോഷിക്കുന്ന മാസമേത്
– വൃശ്ചികം - തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം
– നന്ദൻകോട് - അദ്വൈതമതം സ്ഥാപിച്ചതാര്
– ശങ്കരാചാര്യർ - സർപ്പക്കാവുകളിൽ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്
– ചിത്രകൂടക്കല്ല് - ഹിന്ദുമത പ്രകാരം ത്രിമൂര്‍ത്തി കള്‍ ആരെല്ലാം?
– ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവന് - ബ്രഹ്മാവിന്റെ വാഹനം ഏത്?
– അരയന്നം - വിഷ്ണുവിന്റെ വാസസ്ഥാനം എവിടെ?
– വൈകുണ്ഡം - എതിരാളികളുടെ പകുതി ശക്തി കൂടി ലഭിക്കുമെന്ന് വരം ലഭിച്ച പുരാണ കഥാപാത്രം?
– ബാലി - കൗമോദകി’ ആരുടെ ആയുധമാണ്?
– മഹാവിഷ്ണു - സഹ്യമലക്ഷേത്രം, ദക്ഷിണകാശി, ദക്ഷിണഗയ എന്നീപേരുകളിൽ അറിയപ്പെടുന്ന ക്ഷേത്രം
– തിരുനെല്ലി (വയനാട്) - ശ്രീകൃഷ്ണന് മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?
– ഒമ്പതാമത്തെ - ശ്രീകൃഷ്ണന്റെ ശംഖ് എന്ത് പേരിലറിയപ്പെടുന്നു?
– പാഞ്ചജന്യം - ദേവദത്തം എന്ന ശംഖ് ആരുടേതായിരുന്നു?
– അര്ജ്ജു്നന്‍ - ഏതു ദേവനു ചുറ്റിനുമുള്ള പ്രദക്ഷിണവഴിയാണ് മുഴുമിപ്പിക്കാൻ പാടില്ലാത്തത്
– ശിവൻ - ശ്രീകൃഷ്ണനെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന കൃതി ഏത്
– ഭാഗവതം - പ്രധാനപൂജ സ്ത്രീ നടത്തുന്ന പ്രശസ്തമായ ക്ഷേത്രം
– മണ്ണാറശാല നാഗാരാജാക്ഷേത്രം - നവഗ്രഹപ്രതിഷ്ഠയിൽ നടുക്കുങ്ങ ഗ്രഹം ഏത്
– സൂര്യൻ - ഗാണ്ഡീവം ആരുടെ വില്ലാണ്?
– അര്ജ്ജുിനന് - തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡവർമ്മ, തന്റെ അധികാരത്തിലുള്ള ദേശം മുഴുവൻ ശ്രീപത്മനാഭസ്വാമിക്ക് അടിയറവെച്ച് പത്മനാഭദാസനായി ഭരണം തുടങ്ങിയ സംഭവത്തിനു പറയുന്ന പേര്
– തൃപ്പടിദാനം - പിനാകിന്‍ ആരുടെ ധനുസായിരുന്നു?
– പരമശിവന് - ഇന്ദ്രന്റെ വാഹനം ഏതായിരുന്നു?
– ഐരാവതം എന്ന ആന - തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രകലാപീഠങ്ങൾ എവിടെയെല്ലാം സ്ഥിതിചെയ്യുന്നു
– വൈക്കം, ആറ്റിങ്ങൽ
- പാലക്കാട് ജില്ലയിലെ കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ തുലാമാസത്തിൽ നടത്തുന്ന ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന ആഘോഷം
– കൽപ്പാത്തി രഥോത്സവം - ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം
– പനച്ചിക്കാട് സരസ്വതിക്ഷേത്രം - ഏതാണ് സുബ്രഹ്മണ്യന്റെ വാഹനം?
– മയില്‍ - കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം
– ആറ്റുകാൽ ഭഗവതി ക്ഷേത്രം - പുഷ്പക വിമാനം ആരുടെ വാഹനമായിരുന്നു?
– കുബേരന്റെ വാഹനം - പുഷ്പക വിമാനത്തിന്റെ ശില്പി?
– വിശ്വകര്‍മ്മാ വ് - മതിലകം രേഖകൾ ഏതുക്ഷേത്രത്തെക്കുറിച്ചാണ്
– ശ്രീപത്മനാഭസ്വാമിക്ഷേത്രം - പർണേറ്റ് ഉത്സവം നടക്കുന്ന ക്ഷേത്രം
– വെള്ളായണി ഭദ്രകാളിക്ഷേത്രം - സരസ്വതിയ്ക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം
– താമര - മഹാവിഷ്ണുവിന്റെ വാഹനം
– ഗരുഡൻ - മന്നാൻകൂത്തിന്റെ ഇതിവൃത്തമേത്
– ചിലപ്പതികാരം കഥ - തിരുവിതാംകൂർ ദേവസ്വംബോർഡിനുകീഴിൽ എത്ര ക്ഷേത്രഡിസ്ട്രിക്ടുകൾ ഉണ്ട്
– 4 (തിരുവനന്തപുരം, അമ്പലപ്പുഴ, പത്തനംതിട്ട, വൈക്കം) - ഭഗവത്ഗീത ഏതു ഇതിഹാസത്തിന്റെ ഭാഗമാണ്
– മഹാഭാരതം - തത്ത്വമസി എന്ന വാക്കിന്റെ അർത്ഥം
– അത് നീയാകുന്നു - പള്ളി ഉണർത്താൻ ഉപയോഗിക്കുന്ന വാദ്യം
– ശംഖ് - ഭദ്രകാളിക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം
– ചെമ്പരത്തി - പരമശിവന്റെ ജന്മനക്ഷത്രം
– തിരുവാതിര - ക്ഷേത്രകലയായ കൂത്തിന് ഉപയോഗിക്കുന്ന വാദ്യം
– മിഴാവ് - രൗദ്രം ആരുടെ ധനുസാണ്?
– അഭിമന്യു - കര്‍ണ ന്റെ ധനുസ് എന്ത് പേരിലറിയപ്പെടുന്നു?
– വിജയം - അര്ജ്ജുകനന്റെ കൊടിക്കൂറയിലെ ചിഹ്നം എന്താണ്?
– ഹനുമാന് - ഭഗവത്ഗീതയിൽ എത്ര അദ്ധ്യായങ്ങളാണ് ഉള്ളത്
– 18
- ശ്രീബലി സമയത്ത് ഉപയോഗിക്കുന്ന വാദ്യം
– വീക്കുചെണ്ട - ക്ഷേത്രങ്ങളിൽ പള്ളിയുണർത്താൻ ഉപയോഗിക്കുന്ന രാഗം
– ഭൂപാളം - ഉണ്ണികൃഷ്ണൻ മനസ്സിൽ ഓടിക്കളിക്കുമ്പോൾ ഉണ്ണികൾ മറ്റുവേണമോ മക്കളായ്…
ഈ വരികൾ ഏതു കൃതിയിലേതാണ്
– ജ്ഞാനപ്പാന - തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡവർമ്മ, തന്റെ അധികാരത്തിലുള്ള ദേശം മുഴുവൻ ശ്രീപത്മനാഭസ്വാമിക്ക് അടിയറവെച്ച് പത്മനാഭദാസനായി ഭരണം തുടങ്ങിയ സംഭവമാണ് തൃപ്പടിദാനം. അത് ഏതു വർഷമാണ്
– 1750 - ജലത്തിന്റെ അധിപൻ
– വരുണൻ - ക്ഷേത്രങ്ങളിൽ ഇടയ്ക്ക് കൊട്ടി കീർത്തനാലാപനത്തോടെ നടത്തുന്ന ദൈവഭജനത്തിന് പറയുന്ന പേര്
– കൊട്ടിപ്പാടിസേവ - ക്ഷേത്രത്തിലെ ദേവവിഗ്രഹം പുരുഷശിലയാണെങ്കിൽ പീഠം ഏതു ശിലകൊണ്ടാണ് നിർമിക്കപ്പെടുന്നത്
– സ്ത്രീശില - ചേന്നാസ് നാരായാണൻ രചിച്ച തന്ത്രഗ്രന്ഥം ഏത്
– തന്ത്രസമുച്ചയം - സത്യമേവ ജയതേ എന്ന ശ്ലോകം ഏത് ഉപനിഷത്തിലെയാണ്
– മുണ്ഡകോപനിഷത്ത് (അഥർവവേദം) - ഏതു മംഗളകർമം തുടങ്ങുന്നതിനുമുമ്പും ആദ്യം വന്ദിക്കുന്ന ദേവൻ
– ഗണപതി - കേരളത്തിൽ ക്ഷേത്രത്തിലല്ലാതെ കൂത്തമ്പലമുള്ളത് എവിടെ
– കേരള കലാമണ്ഡലത്തിൽ - ശ്രീകൃഷ്ണൻ ഏതു യുഗത്തിലാണ് അവതരിച്ചത്
– ദ്വാപരയുഗം - ക്ഷേത്രവാസ്തുപുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏതു ഭാഗം
– ഗോപുരം - പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവൻ ആര്
– ഇന്ദ്രൻ - ഗുരുവായൂരപ്പനെ ഭജിച്ച് ആയുരാരോഗ്യം നേടിയ കവി
– മേൽപ്പത്തൂർ - മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ പ്രധാനകൃതി
– നാരായണീയം - വാത്മീകി രാമായാണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആര്
– വള്ളത്തോൾ - മൂകാംബിക ക്ഷേത്രം എവിടെയാണ്
– കൊല്ലൂർ - കൌരവരുടെ തലസ്ഥാനം
– ഹസ്തിനപുരി - ക്ഷേത്രത്തിൽ നിവേദ്യം പാചകം ചെയ്യുന്ന സ്ഥലത്തിനുപറയുന്ന പേര്
– തിടപ്പള്ളി - തിരുവിതാംകൂർ ദേവസ്വംബോർഡ് രൂപീകൃതമായ വർഷം
– 1949 - പൂന്താനത്തിന്റെ പ്രധാനകൃതി
– ജാഞാനപ്പാന
- വിഷ്ണുവിന് ഉപയോഗിക്കുന്ന പൂജാപുഷ്പം
– തുളസി - ദുർഗയുടെ വാഹനം
– സിംഹം - ശ്രീകൃഷ്ണന്റെ ശംഖിന്റെ പേരെന്ത്
– പാഞ്ചജന്യം - സിദ്ധാർത്ഥന് ബോധോദയമുണ്ടായ സ്ഥലം
– ഗയ - പുല്ലാട്ടുപൂജ നടത്തുന്ന ക്ഷേത്രം
– തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം - കൃഷ്ണനാട്ടത്തിന് രൂപം നൽകിയതാര്
– മാനദേവൻ - ഗജേന്ദ്രമോക്ഷം ചുമർചിത്രം എവിടെയാണുള്ളത്
– കൃഷ്ണപുരം കൊട്ടാരം, കായംകുളം - കൊടുങ്ങല്ലൂർ ഭരണി എന്നാണ്
– മീനമാസത്തിലെ ഭരണിനാളിൽ - സംഗമേശ്വരന്റെ ക്ഷേത്രം ഏതാണ്
– കൂടൽമാണിക്യം, ഇരിങ്ങാലക്കുട - ദേവേന്ദ്രന് മോക്ഷം ലഭിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം
– ശുചീന്ദ്രം - ചിലന്തിയമ്പലം എന്ന പേരിൽ പ്രസിദ്ധമായ ക്ഷേത്രം
– പള്ളിയറ ക്ഷേത്രം (പത്തനംതിട്ട) - കേരളത്തിലെ സൂര്യക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു
– ആദിത്യപുരം, കോട്ടയം - വഴുതനങ്ങ നിവേദ്യമുള്ള ക്ഷേത്രം
– കൂടൽമാണിക്യം, ഇരിങ്ങാലക്കുട - ഗീതാഗോവിന്ദം രചിച്ചതാര്
– ജയദേവൻ - തിരുവിതാംകൂർ ക്ഷേത്രങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ്
– റാണി ഗൌരിലക്ഷ്മിഭായിയുടെ (1811) - വർഷത്തിൽ 12 ദിവസം മാത്രം പാർവതീദേവിയുടെ നടതുറക്കുന്ന കേരളത്തിലെ ക്ഷേത്രം
– തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം - ധർമ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന് ആരംഭിക്കുന്ന കൃതി
– ഭഗവത്ഗീത - സ്വയംവരപൂജയ്ക്ക് പ്രസിദ്ധമായ, മലപ്പുറം ജില്ലയിലെ ക്ഷേത്രം
– തിരുമാന്ധാംകുന്ന് ക്ഷേത്രം - തൃശൂർ ജില്ലയിലെ നാലമ്പലത്തിൽ ലക്ഷ്മണപ്രതിഷ്ഠയുള്ള ക്ഷേത്രം
– തിരുമൂഴിക്കുളം - പരശുരാമപ്രതിഷ്ഠയുള്ള ക്ഷേത്രം ഏത്
– തിരുവല്ലം പരശുരാമക്ഷേത്രം - സംഭവാമി യുഗേ യുഗേ എന്ന ദർശനം ഏതു കൃതിയിലുള്ളതാണ്
– ഭഗവത് ഗീത - സർവജ്ഞപീഠം കയറിയ കേരളീയൻ
– ശങ്കരാചാര്യർ - തിരുനാവായ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ത്
– മഹാവിഷ്ണു - ആദികവി എന്നറിയപ്പെടുന്നത് ആര്
– വാൽമീകി - ഞെരളത്ത് രാമപ്പൊതുവാൾ ഏതു സംഗീതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്
– സോപാനസംഗീതം - മഹാക്ഷേത്രങ്ങളിൽ ഭക്തരെ അകത്തുപ്രവേശിപ്പിക്കാത്തത് ഏതു സമയത്ത്
– നിവേദ്യസമയത്ത് - ആധുനികകാലത്തെ അത്ഭുതം എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ചത് ഏതിനെ
– ക്ഷേത്രപ്രവേശനവിളംബരം - ദേവസ്വം വകയായിട്ടുള്ള ആദ്യത്തെ ഗ്രന്ഥശാല
– ശ്രീചിത്ര ഗ്രന്ഥശാല - ഗുരുവായൂർ ദേവസ്വം ആക്ട് നിലവിൽ വന്ന വർഷം
– 1978 - കൊച്ചിൻ ദേവസ്വംബോർഡിന്റെ ആസ്ഥാനം എവിടെയാണ്
– തൃശൂർ - ഓർഡിനൻസ് ആയിരുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമമാക്കിയ വർഷം
– 2015 - കൃഷ്ണനാട്ടം ഏത് ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കലാരൂപമാണ്
– കൃഷ്ണഗീതി
- പതിനെട്ട് പുരാണങ്ങൾക്ക് എത്ര ഉപപുരാണങ്ങൾ ഉണ്ട്
– പതിനെട്ട് - പിതൃകർമ്മത്തെപ്പറ്റി വിവരിക്കുന്ന പുരാണം
– ഗരുഡപുരാണം - കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ് സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം.
– അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം - ഗണപതിപ്രീതിയ്ക്ക് വേണ്ടി, നാളികേരം പ്രധാന പൂജാദ്രവ്യമായി നടത്തുന്ന ഹോമം
– ഗണപതിഹോമം - ഹോമകർമ്മങ്ങളിൽ ദേവപ്രതിനിധിയായി ഹവിസ്സ് സ്വീകരിക്കുന്നത് ആര്
– അഗ്നിദേവൻ - തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിൽ എത്ര ഗ്രൂപ്പുകളാണുള്ളത്
– 20 - വിഘ്നങ്ങൾ മാറാൻ മുട്ടറുക്കൽ നേർച്ച നടത്തുന്ന ക്ഷേത്രം
– കാടാമ്പുഴ ദേവീക്ഷേത്രം - വടക്കുംനാഥൻ എന്ന പേരിലറിയപ്പെടുന്ന ദേവൻ
– ശിവൻ - പടയണി എന്ന കലാരൂപത്തിന് പ്രസിദ്ധമായ ജില്ല
– പത്തനംതിട്ട - കുണ്ടറ വിളമ്പരം നടന്ന ക്ഷേത്രം
– ഇളമ്പള്ളൂർ ക്ഷേത്രം, കൊല്ലം - മാതൃ ദേവോ ഭവ എന്ന ശ്ലോകം ഏത് ഉപനിഷത്തിലേതാണ്
– തൈത്തരീയം (യജുർവേദം) - ഏതു നിയമമനുസരിച്ച് സ്ഥാപിതമായ സ്ഥാപനങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും കൊച്ചിൻ ദേവസ്വം ബോർഡും|
– തിരു-കൊച്ചി ഹിന്ദുമതസ്ഥാപന നിയനം (Act XB 1950) - വർഷത്തിൽ എല്ലാ ദിവസവും കഥകളി നടക്കുന്ന ക്ഷേത്രം
– തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം - ക്ഷേത്രത്തിന്റെ കന്നിമൂലയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഉപദേവൻ
– ഗണപതി - വിഗ്രഹവും ശ്രീകോവിലും ഇല്ലാത്ത ക്ഷേത്രം
– ഓച്ചിറ പരബ്രഹ്മക്ഷേത്രം - ചുറ്റമ്പലത്തിനുപറത്ത് ഈശാനകോണിൽ അഷ്ടദിക് പാലകന്മാർക്കു പുറമെ പ്രതിഷ്ഠിക്കുന്ന ദേവന്റെ പേര്
– ക്ഷേത്രപാലകൻ - അശ്വതി കാവുതീണ്ടൽ എന്ന ചടങ്ങുള്ള ക്ഷേത്രം
– കൊടുങ്ങല്ലൂർ - ക്ഷേത്രത്തിൽ ദേവന്റെ പിതൃസ്ഥാനം ആർക്കാണ്
– തന്ത്രിക്ക് - ദേവസംഗമം എന്നറിയപ്പെടുന്ന ഉത്സവം
– ആറാട്ടുപുഴ പൂരം
വേദം, ഉപനിഷത്ത്, ഇതിഹാസം
- അറിവ് എന്ന അര്‍ത്ഥം വരുന്ന വിദ് എന്ന ധാതുവില്‍ നിന്നാണ് വേദം എന്ന സംസ്കൃത പദം രൂപപ്പെട്ടത്.
- ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവയാണ് നാലുവേദങ്ങള്‍ (ചതുര്‍വേദങ്ങള്‍)
- വേദാംഗങ്ങള്‍ ആറെണ്ണമാണുള്ളത്.
1. ശിക്ഷ (ഉച്ചാരണം)
2. നിരുക്തം (പദോത്പത്തി)
3. വ്യാകരണം (വ്യാകരണം)
4. ഛന്ദസ്സ് (മാത്ര)
5. ജ്യോതിഷ (ജ്യോതിഷം)
6. കല്പം (ആചാരങ്ങള്‍) - ആര്യന്മാരെയാണ് വേദങ്ങളുടെ ഉപജ്ഞാതാക്കളായി പരിഗണിക്കുന്നത്.
- ഋഗ്വേദം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് മാക്സ് മുള്ളര്‍ ആണ്.
- ധര്‍മ്മ ശാസ്ത്രങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് നതാനുല് ഹാല്ഹെഡ് ആണ്.
- വേദാന്തങ്ങള്‍ എന്നറിയപ്പെടുന്നത് ഉപനിഷത്തുകളാണ്.
- ഉപനിഷത്തുകളിലെ മുഖ്യ പരാമര്‍ശ വിഷയമെന്ത്?
– തത്വചിന്ത - മൊത്തത്തില്‍ എത്ര ഉപനിഷത്തുക്കളാണുള്ളത്?
– 108 - ഉപനിഷത് എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
– ഗുരുവിന് സമീപം ഇരിക്കുക - ഏറ്റവും പഴക്കം ചെന്ന ഉപനിഷത് ഏത്?
– ഛാന്ദോക്യോപനിഷത് - ഗദ്യ രൂപത്തില്‍ എഴുതപ്പെട്ട ഉപനിഷത് ഏത്?
– ബൃഹദാരണ്യകോപനിഷത് - ഏറ്റവും ചെറിയ ഉപനിഷത്?
– ഈശാവാസ്യോപനിഷത് - ഏറ്റവും വലിയ ഉപനിഷത് ഏത്?
– ബൃഹദാരണ്യകോപനിഷത് - പ്രപഞ്ചോല്പ്പത്തിയെ കുറിച്ച് ആദ്യമായി പരാമര്‍ശിക്കപ്പെട്ട ഉപനിഷത് ഏത്?
– പ്രശ്നോപനിഷത് - വര്‍ണാശ്രമധര്‍മ്മത്തെ കുറിച്ച് പരാമര്‍ശമുള്ള ആദ്യ ഉപനിഷത്ത്?
– ജബലോപനിഷത് - ഭാരതത്തിന്റെ ആപ്തവാക്യമായ സത്യമേവ ജയതേ എന്നത് സ്വീകരിച്ചത് ഏത് ഉപനിഷത്തില്‍ നിന്നാണ്?
– മുകോപനിഷത്
- ശ്രീകൃഷ്ണനെപ്പറ്റി പരാമര്‍ശമുള്ള ആദ്യ കൃതിയേത്?
– ഛാന്ദോക്യോപനിഷത് - ചതുരാശ്രമങ്ങളെക്കുറിച്ച് പരാമര്‍ശമുള്ള ആദ്യ ഗ്രന്ഥമേത്?
– ഐതരേയ ബ്രാഹ്മണം - ഉപനിഷത്തുക്കളും ആരണ്യകങ്ങളും അറിയപ്പെടുന്ന പേര്?
– വേദാന്തം - തത്വമസി എന്ന ആപ്തവാക്യം ഏത് ഉപനിഷത്തില്‍ നിന്നെടുത്തതാണ്?
– ഛാന്ദോക്യോപനിഷത് - അയമാത്മ ബ്രഹ്മ എന്ന ആപ്തവാക്യം ഏത് ഉപനിഷത്തിലേതാണ്?
– മണ്ഡൂക ഉപനിഷത് - അഹം ബ്രഹ്മാസ്മി എന്ന ആപ്തവാക്യം ഏത് ഉപനിഷത്തിലേതാണ്?
– ബൃഹദാരണ്യകോപനിഷത് - ഉത്തിഷ്ഠതാ ജാഗ്രത എന്ന വാക്യം ഏത് ഉപനിഷത്തിലേതാണ്?
– കഠോപനിഷത്ത് - തമസോമാ ജ്യോതിര്‍ഗമയ എന്ന വാക്യം ഏത് ഉപനിഷത്തിലേതാണ്?
– ബൃഹദാരണ്യകോപനിഷത് - ത്രിലോകങ്ങൾ
– ഭൂമി, സ്വർഗം, പാതാളം - ചാതുർവർണ്യങ്ങൾ ഏതെല്ലാം
– ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ - ചതുരാശ്രമങ്ങൾ ഏതെല്ലാം
– ധർമ്മം, അർത്ഥം, കാമം, മോക്ഷം - ചതുർയുഗങ്ങൾ ഏവ
– കൃതായുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം - ചതുർധാമങ്ങൾ
– ശൃംഗേരി, പുരി, ദ്വാരക, ബദരിനാഥ് - പഞ്ചമഹായജ്ഞങ്ങൾ ഏതെല്ലാം
– ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, തൃയജ്ഞം, ഭൂതയജ്ഞം - പഞ്ചകല്യാണികൾ
– സീത, മണ്ഡോദരി, അഹല്യ, ദ്രൌപതി, താര - ഷഡ്ദർശനങ്ങൾ ഏതെല്ലാം
– ന്യായദർശനം, വൈശേഷികദർശനം, സംഖ്യാദർശനം, യോഗദർശനം, മീമാംസദർശനം, വേദാന്തദർശനം - സപ്തർഷികൾ
– മരീചി, അംഗീരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, കേതി, വസിഷ്ഠൻ - അഷ്ടവസുക്കൾ
– ആപൻ, ധ്രുവൻ, സോമൻ, ധർമ്മൻ, അനിലൻ, അഗ്നി, പ്രത്യുഷൻ, പ്രഭാസൻ - ത്രിമൂർത്തികൾ ആരെല്ലാം
– ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ (ശിവൻ) - ത്രിഗുണങ്ങൾ ഏവ
– സത്വഗുണം, രജോഗുണം, തമോഗുണം - ദശാവതാരങ്ങൾ ഏതെല്ലാം
– മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി - എത്ര പുരാണങ്ങളാണുളളത്?
– 18 - ഏറ്റവും വലിയ പുരാണം ഏത്?
– മത്സ്യപുരാണം - ഇന്ത്യന്‍ ഇതിഹാസ കാവ്യങ്ങളേവ?
– മഹാഭാരതം, രാമായണം - മഹാഭാരതം രചിച്ചതാര്?
– വേദവ്യാസന് - ജയസംഹിത, ശതസഹസ്രസംഹിത എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന കൃതി ഏത്?
– മഹാഭാരതം - രാമായണം രചിച്ചതാര്?
– വാത്മീകി - ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസകാവ്യം ഏത്?
– മഹാഭാരതം - അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്ന കൃതി ഏത്?
– മഹാഭാരതം - ആദികാവ്യം എന്നറിയപ്പെടുന്ന ഇതിഹാസഗ്രന്ഥം ഏത്?
– രാമായണം - ഹിന്ദുപുരാണ പ്രകാരം പത്താമത്തേതും ഇനിയും അവതരിച്ചിട്ടില്ലാത്തതുമായ അവതാരം ഏത്?
– കല്‍ക്കി - രാമായണത്തിന്റെ മൂലകൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
– വള്ളത്തോള്‍ - അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര്?
– എഴുത്തച്ഛന് - ഹിന്ദി രാമായണമായ രാമചരിതമാനസം രചിച്ചത് ആര്?
– തുളസീദാസ് - തമിഴ് രാമായണം ഏത് പേരിലാണ് അറിയപ്പെടുന്നത്.
– കമ്പരാമായണം - രാമായണത്തിൽ എത്ര കാണ്ഡങ്ങൾ
– ഏഴ്
ക്ഷേത്ര പ്രവേശന വിളംബരം
- ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാര്‍ട്ട
– ക്ഷേത്ര പ്രവേശന വിളംബരം - ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ ഭരണാധികാരി
– ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ - ക്ഷേത്രപ്രവേശന വിളംബരം നടന്ന വര്‍ഷം
– 1936 നവംബര്‍ 12 (1112 തുലാം 12) - ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്
– ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - ക്ഷേത്ര പ്രവേശന വിളംബര സമയത്തെ തിരുവിതാംകൂര്‍ ദിവാന്
– സി.പി. രാമസ്വാമി അയ്യര്‍ - മലബാറില്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നത്
– 1947 ജൂണ്‍ 2
തളിക്ഷേത്ര പ്രക്ഷോഭം
- തളിക്ഷേത്ര പ്രക്ഷോഭം നടന്ന വര്‍ഷം
– 1917 - അയിത്തത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യ പ്രക്ഷോഭം
– തളിക്ഷേത്ര പ്രക്ഷോഭം - തളിക്ഷേത്ര പ്രക്ഷോഭം നയിച്ച നേതാക്കള്‍
– സി. കൃഷ്ണന്, കെ.പി. കേശവമേനോന്, മഞ്ചേരി രാമയ്യന്
വൈക്കം സത്യാഗ്രഹം
- വൈക്കം സത്യാഗ്രഹം ആരംഭിച്ചത്
– 1924 മാര്‍ച്ച് 30 - ഗാന്ധിജിയുടെ പ്രേരണയാല്‍ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദര്‍ശിച്ച ദേശീയ നേതാവ്
– ആചാര്യ വിനോബഭാവെ - വൈക്കം സത്യാഗ്രഹത്തിന്റെ കാലയളവ്
– 603 ദിവസം - വൈക്കം സത്യാഗ്രഹത്തിലെ പ്രമുഖ നേതാക്കള്‍
– കെ. കേളപ്പന്, കെ. പി. കേശവമേനോന്, സി.പി. കുഞ്ഞിരാമന്, ടി.കെ. മാധവന് - വൈക്കം മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട തിരുവിതാംകൂര്‍ ഭരണാധികാരി
– റാണി സേതു ലക്ഷ്മിബായി - വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനതത്ത്വമെന്ന് വിശേഷിപ്പിച്ചത്
– ഗാന്ധിജി - വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള നിരത്തുകള്‍ ജാതിമത ഭേദമന്യെ എല്ലാവര്ക്കും തുറന്നുകൊടുക്കാന്‍ ഉത്തരവായത്
– 1925 നവംബര്‍ 23 - വൈക്കം സത്യാഗ്രഹ ആശ്രമമായി ഉപയോഗിച്ച ശ്രീനാരായണ ഗുരുവിന്റെ മഠം
– വെല്ലുര് മഠം (വൈക്കം) - വൈക്കം സത്യാഗ്രഹം അവസാനിച്ചത്
– 1925 നവംബര്‍ 23
ശുചീന്ദ്രം സത്യാഗ്രഹം
- ശുചീന്ദ്രം ശിവക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടത്തിയ സത്യാഗ്രഹം
– ശുചീന്ദ്രം സത്യാഗ്രഹം. - ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ചത്
– 1925 ഫെബ്രുവരി 19 - ശുചീന്ദ്രം സത്യാഗ്രഹത്തിലെ പ്രധാന നേതാവ്
– ഡോ.എം.ഇ. നായിഡു - പാലിയം ക്ഷേത്രത്തിനു സമീപമുള്ള പൊതുറോഡ് സമസ്ത ജാതിക്കാര്‍ക്കും തുറന്നു കാട്ടണമെന്ന ഉദ്ദേശത്തോടുകൂടി നടന്ന സമരം
– പാലിയം സത്യാഗ്രഹം
ഗുരുവായൂര്‍ സത്യാഗ്രഹം
- ഗുരുവായൂര്‍ സത്യാഗ്രഹം നടന്ന വര്‍ഷം
– 1931 നവംബര്‍ 1 - ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്
– കെ. കേളപ്പന് - ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്
– മന്നത്ത് പത്മനാഭന് - ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി
– കെ. കേളപ്പന് - ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത നവോത്ഥാന നായിക
– ആര്യാപള്ളം - കൊച്ചിയില്‍ ക്ഷേത്ര പ്രവേശന വിളംബരം നടന്നത്
– 1947 ഡിസംബര്‍ 20


