ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ.എസ്.ആര്.ഒ. രൂപകല്പന ചെയ്ത സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ ഉദ്യമം SSLV-D1/EOS-02 ലക്ഷ്യം കണ്ടില്ല.
ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നായിരുന്നു ഉപഗ്രഹ വിക്ഷേപമണം.
എസ്എസ്എല്‍വി റോക്കറ്റിൻ്റെ ആദ്യഘട്ടങ്ങള്‍ വിജയകരമായെങ്കിലും അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായി. ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ല ഇക്കാര്യം പരിശോധിച്ച് വരുകയാണെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.
വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളും കൃത്യമായിരുന്നു. വെലോസിറ്റി ട്രിമ്മിങ് മെഡ്യൂള്‍ പ്രവര്‍ത്തിച്ചോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്എസ്എല്‍വി പുറപ്പെട്ടത്.
നിര്‍മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എല്‍.വി. പരീക്ഷണ ഘട്ടം പിന്നിട്ട ഉടനെയാണ്.
രണ്ടു മീറ്റര്‍ വ്യാസവും 34 മീറ്റര്‍ ഉയരവുമുള്ള എസ്.എസ്.എല്‍.വി. നിര്‍മിക്കാന്‍ 30 കോടി രൂപയേ ചെലവുവരൂ. ആറുപേര്‍ മാത്രമടങ്ങുന്ന സംഘത്തിന് 72 മണിക്കൂര്‍കൊണ്ട് ഇതിനെ വിക്ഷേപണസജ്ജമാക്കാന്‍ പറ്റും. എട്ടു കിലോഗ്രാം മാത്രമുള്ള ആസാദിസാറ്റിനെയും പ്രധാന ഉപഗ്രഹമായ ഇ.ഒ.എസ്.-02 നെയും ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്.എസ്.എല്‍.വി.ക്ക് 12 മിനിറ്റു സമയം മതി. എന്നാൽ ഈ സമയത്തിനകം ബന്ധം നഷ്ടപ്പെട്ടു.
ചേരിയം ഗവ സ്കൂളിലെ കുട്ടികളും
ആസാദി സാറ്റ് ഉപഗ്രഹനിര്മാണത്തില് പങ്കാളികളായവരില്‍ കേരളത്തിലെ മങ്കട, ചേരിയം ജി.എച്ച്.എസിലെ പത്തു കുട്ടികളും ഉണ്ടായിരുന്നു.
ചെറിയ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യം എസ്.എസ്.എല്‍.വി.യെ ഏല്‍പ്പിച്ച് പ്രധാന വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.യെ വലിയ ദൗത്യങ്ങള്‍ക്കുവേണ്ടി മാത്രമായി മാറ്റിവെക്കാനാണ് ഐ.എസ്.ആര്.ഒ.യുടെ പദ്ധതി.


