ഇന്ത്യയില്‍ ഒന്നിലധികം പങ്കാളികളുള്ളത് പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കെന്ന് സര്‍വേ. ദേശീയ കുടുംബാരോഗ്യ സർവേയി (NFHS) ലാണ് ഈ കണക്കുകൾ വ്യക്തമാവുന്നത്. 2019 – 21 കാലത്ത് രാജ്യത്തെ 28 സംസ്ഥാനങ്ങളിലേയും എട്ട് കേന്ദ്രഭരണപ്രദേശങ്ങളിലേയും 707 ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പഠനം.
ഇന്ത്യയിൽ 11 സംസ്ഥാനങ്ങിളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പങ്കാളികളുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കണക്കാണിത്.
1.1 ലക്ഷം സ്ത്രീകളേയും 1 ലക്ഷം പുരുഷന്മാരേയും കേന്ദ്രീകരിച്ചായിരുന്നു ദേശീയ കുടുംബാരോഗ്യ സര്‍വേ. പല സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്.
പങ്കാളിയോ ഭാര്യയോ ഉണ്ടായിരിക്കെ ഇതര ബന്ധം കൂടുതൽ പുരുഷനിൽ
എന്നാൽ ഭാര്യയോ പങ്കാളിയോ ഉണ്ടായിരിക്കെ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കൂടുതലാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. സര്‍വെയുടെ ഭാഗമായവരില്‍ നാല് ശതമാനമാണ് ഇത്തരത്തിൽ ഭാര്യ ഉണ്ടായിരിക്കെ മറ്റുള്ള സ്ത്രീകളുമായി ബന്ധത്തിൽ ഏർപ്പെടുന്നത്. എന്നാൽ 0.5 ശതമാനം സ്ത്രീകൾ മാത്രമാണ് ഭർത്താവ് ഉണ്ടായിരിക്കെ മറ്റു ബന്ധത്തിൽ ഏർപ്പെടുന്നത് എന്ന് എൻ.എഫ്.എച്ച്.എസ്. സര്‍വേ ചൂണ്ടിക്കാട്ടുന്നു.
സർവ്വെ ലിങ്ക് ഇതോടൊപ്പം
കേരളം, രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുള്ള സ്ത്രീകള്‍ പുരുഷന്മാരേക്കാൾ കൂടുതലാണെന്ന് സർവേയിൽ വ്യക്തമാക്കുന്നത്.രാജസ്ഥാനിലാണ് ഇക്കാര്യത്തിൽ സ്ത്രീകൾ മുൻപന്തിയിൽ


