കണ്ണൂർ- ജിദ്ദ- കണ്ണൂർ എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരില്‍നിന്നും 172 പേരുമായി IX799 വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. യാത്രക്കാരില്‍ കൂടുതലും ഉമ്ര തീര്‍ഥാടകരായിരുന്നു.
ഇനി എല്ലാ ഞായറാഴ്ചകളിലും എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 എയര്‍ക്രാഫ്റ്റ് കണ്ണൂര്‍-ജിദ്ദ സര്‍വ്വീസ് നടത്തും. അടുത്ത ദിവസങ്ങളിൽ എല്ലാം ടിക്കറ്റ് ഫുൾ ആയിരിക്കയാണ്. ഏറെനാളായി അവശ്യപ്പെടുന്ന സർവ്വീസാണ്.


