മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ഒരു സംഘം തല്ലിക്കൊന്നു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദേശീയ ന്യൂസ് ഏജൻസിയായ പിടിഐ യാണ് കേസ് റിപ്പോർട്ട് ചെയ്തത്.(Maharashtra man transporting cattle lynched by Gau Rakshaks)
അറസ്റ്റിലായവർ ബജ്റംഗ് ദളിന്റെ പ്രവർത്തകരാണ്. ‘ഗോ രക്ഷകർ’ എന്ന പേരിൽ എത്തിയാണ് കൊലപാതകം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അൻസാരി എന്ന യുവാവ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച മൃതദേഹം ഘടാൻ ദേവി തോട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
ജൂൺ എട്ടിന് അൻസാരിയും സഹായികളായ രണ്ടുപേരും ടെംബോയിൽ കന്നുകാലികളുമായി ചന്തയിലേക്ക് പോവുകയായിരുന്നു. താന ജില്ലയിലെ സഹൽപൂരിൽ 15 ഓളം വരുന്ന സംഘം ഇവരെ തടഞ്ഞു .തുടർന്ന് ടെംബോയിൽ കയറി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓടിച്ച് കൊണ്ടുപോയി മൂന്നുപേരെയും ക്രൂരമായി മർദിച്ചു.
അൻസാരിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും അൻസാരിയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.



