കല്യാണ വീട്ടിലെ പണപ്പെട്ടിയുമായി മുങ്ങിയ യുവാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി. കിള്ളവയല്‍ ഒടിയില്‍ അതുല്‍ (27) ആണ് പോലീസ് കസ്റ്റഡിയിലായത്.
29-ന് പുലര്‍ച്ചെയാണ് മുചുകുന്ന് കിള്ളവയല്‍ ജയേഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ജയേഷിൻ്റെ വിവാഹസത്കാരത്തിനെത്തിയവര് പണമടങ്ങിയ കവര്‍ ഇട്ട പെട്ടി മോഷ്ടിച്ച് കടത്തുകയായിരുന്നു.
കയ്യിൽ കിട്ടിയ കാശ് എടുത്ത് ശേഷിച്ചവ വഴിയിൽ ഉപേക്ഷിച്ചു. പെട്ടിയും വലിച്ചെറിഞ്ഞു. പെട്ടി കാണാതായതോടെ അന്വേഷണത്തിൽ 500-ഓളം കവറുകള്‍ ചാക്കില്‍ കെട്ടിയനിലയില്‍ സമീപത്തെ ഇടവഴിയില്‍നിന്ന് ലഭിച്ചു. ഈ കവറുകളിലെ പണം നഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ കുറേ കവറുകൾ നഷ്ടപ്പെട്ടു.
അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തുണ്ടായിരുന്ന അതുലിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതതോന്നി ചോദ്യംചെയ്തപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പില്‍ പറമ്പില്‍ കുഴിച്ചിട്ട നിലയിൽ 45,000 രൂപ കണ്ടെത്തി.


