കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി . സെപ്തംബർ 30 നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഇത്തവണ പാർലമെന്റിലേക്ക് വിജയിച്ചു. രണ്ടാം മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ആലിയ അൽ ഖാലിദ്, മൂന്നാം മണ്ഡലത്തിൽ നിന്നുള്ള ജിനാൻ അൽ ബുഷഹിരി എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം മണ്ഡലത്തിൽ നിന്ന് 2365 വോട്ടുകൾ നേടി ആലിയ അൽ ഖാലിദ് എട്ടാം സ്ഥാനത്ത് എത്തി വിജയം നേടി. മൂന്നാം മണ്ഡലത്തിൽ നിന്ന് 4321 വോട്ടുകൾ നേടി ആറാം സ്ഥാനത്ത് എത്തിയാണു ജിനാൻ ബുഷഹരി തെരഞ്ഞെടുക്കപ്പെട്ടത്.
2020 ൽ ഏക വനിതാ എം പി പുറത്തായതോടെ കുവൈറ്റ് പാർലമെൻ്റ് മുഴുവൻ പുരുഷൻമാരായിരുന്നു. 22 സ്ത്രീകളായിരുന്നു ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. സൂചന.50 അംഗ സീറ്റുകളിലേക്ക് 22 വനിതകൾ ഉൾപ്പെടെ ആകെ 305 സ്ഥാനാർത്ഥികളാണു ഇത്തവണ ജന വിധി തേടിയത്.ആകെ 795,911 വോട്ടർമാർക്കാണ് ഇത്തവണ വോട്ടവകാശം. 51.2 ശതമാനം വനിതാ വോട്ടർമാരാണ്. 2005 ലാണ് വനിതകൾക്ക് വോട്ടവകാശം അനുവദിച്ചത്.
സിവിൽ ഐഡി കാർഡ് ഉപയോഗിച്ചാണ് ഇത്തവണ വോട്ടിങ് അനുവദിച്ചത്. 10 വർഷത്തെ ബഹിഷ്കരണ മുദ്രാവാക്യങ്ങൾ നിർത്തി ഇത്തവണ പ്രതിപക്ഷ നിരയിലുള്ള മുഴുവൻ പേരും തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എന്ന സവിശേഷതയുണ്ട്. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സർക്കാരും വാഗ്ദാനം ചെയ്തു.
മൂന്നാം മണ്ഡലത്തിൽ നിന്ന് നിർദ്ദിഷ്ട പാർലമന്റ് സ്പീക്കർ സ്ഥാനാർത്ഥിയായ അഹമദ് അൽ സ’ അദൂൻ റെക്കോർഡ് വോട്ടുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തി. രാജ്യത്ത് ഏറ്റവും അധികം വോട്ടുകൾ ലഭിച്ചതും ഇദ്ധേഹത്തിനാണു. 12246 വോട്ട് .
വ്യത്യസ്തമായ തിരഞ്ഞെടുപ്പ്, പാർട്ടികൾ ഇല്ല
ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ നേടുന്ന പത്ത് സ്ഥാനാർത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക.21 വയസ്സ് പ്രായമായ കുവൈത്ത് പൗരത്വം ഉള്ളവർക്കാണു വോട്ടവകാശം.123 വിദ്യാലയങ്ങളിലാണു പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരുന്നത്.ഇതിൽ അഞ്ചെണ്ണം ഓരോ മണ്ഡലത്തിലേയും ബൂത്ത് ആസ്ഥാനമായും വോട്ടെണ്ണൽ കേന്ദ്രമായും പ്രവർത്തിച്ചു..ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും തെരഞ്ഞെടുപ്പ് നിരീക്ഷകരായി രാജ്യത്ത് എത്തിയിരുന്നു. പലയിടങ്ങളിലും സന്നദ്ധ സേവന സംഘടനകളുടെ നേതൃത്വത്തിൽ പ്രായമായ വോട്ടർമാരെ സഹായിക്കുവാനും മറ്റുമായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ജനാധിപത്യം പരീക്ഷിക്കാൻ മുന്നേ ഇറങ്ങിയ അറബ് രാജ്യം
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന രാജഭരണ- പാർലിമെന്ററി സംവിധാനമാണ് കുവൈത്ത് നടപ്പിൽ വരുത്തിയിട്ടുള്ളത്. അറബ് രാജ്യങ്ങളിലാദ്യമായി ഇത്തരം മിശ്രിത ജനാധിപത്യം നടപ്പാക്കിയ രാജ്യമാണ് കുവൈത്ത്. 1962 നവംബർ 12-നു തിരഞ്ഞെടുപ്പു നിയമങ്ങൾ അവതരിപ്പിച്ചു. ആവശ്യാനുസരണം പല ഭേദഗതികളും നടത്തി. ഇപ്പോൾ 10 മണ്ഡലങ്ങളിൽനിന്ന് അഞ്ചു പേർ വീതം തിരഞ്ഞെടുക്കപ്പെടുന്നു. ആ അമ്പത് പേരെ തിരഞ്ഞെടുക്കുന്നത് കുവൈത്ത് പൗരന്മാരാണ്. പ്രായപൂർത്തിയായ കുവൈത്തിലെ 30 ശതമാനം വരുന്ന പൗരന്മാരാണു ദേശീയ അസംബ്ലിയിലേക്ക് വോട്ടു ചെയ്യാൻ അവകാശമുള്ളവർ. കുവൈത്തുകാരനായ പിതാവിനു ജനിച്ചവരാണ് ഇവർ. തിരഞ്ഞെടുപ്പു നടക്കുമ്പോൾ കുവൈത്തിൽ താമസക്കാരനുമായിരിക്കണം. തടവുകാർക്കോ പോലീസ്-പട്ടാളം വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കോ വോട്ടവകാശമില്ല.
തിരഞ്ഞെടുപ്പു നിയമപ്രകാരം 30 വയസ്സു തികഞ്ഞ, വോട്ടവകാശമുള്ള കുവൈത്തുകാർക്കു മത്സരിക്കാം. അറബി വായിക്കാനും എഴുതാനും അറിയുന്നവരാകണം സ്ഥാനാർത്ഥികൾ. കുവൈത്തിൽ രാഷ്ട്രീയ സംഘടനകളില്ല. മത്സരിക്കുന്നതു വ്യക്തി എന്ന നിലയിലാണ്. സാധുവായ പത്തു വോട്ടുകൾ ലഭിച്ചാൽ കെട്ടിവെച്ച സംഖ്യ തിരിച്ചുനൽകും. പത്തു വോട്ടിൽ കുറഞ്ഞാലോ തിരഞ്ഞെടുപ്പിനു മുമ്പു പിൻവാങ്ങിയാലോ ഈ പണം ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കും.
തിരഞ്ഞെടുക്കപ്പെട്ടവരും നിയോഗിക്കപ്പട്ടവരും ഭരിക്കുന്ന രാജ്യം
തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ് സഭയും നിയോഗിക്കപ്പെടുന്ന ഗവൺമെന്റും ഒന്നിച്ചു പ്രവർത്തിക്കുന്ന സംവിധാനമാണ് കുവൈത്തിൽ ഭരണം നടത്തുന്നത്. പാർലമെന്റും ഗവൺമെന്റും പുലർത്തുന്ന സഹകരണമാണ് കുവൈത്തിലെ അർധ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ആദ്യമായി ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയ കുവൈത്ത് എൺപതുകൾക്കു ശേഷം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽനിന്നു പിന്നോട്ടു പോയിട്ടില്ല.
അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും ഭരണത്തെ ബാധിക്കുമ്പോൾ പാർലമെന്റ് പിരിച്ചുവിടാനുള്ള അവകാശം സർക്കാറിനുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അത്തരമൊരു സാഹചര്യം ചൂണ്ടിക്കാണിച്ച് പിരിച്ചുവിട്ട പാർലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് സെപ്റ്റംബർ 29-നു നടക്കുന്നത്.
രാജ്യത്ത് സ്വദേശികൾ 30 ശതമാനം മാത്രം
കുവൈത്തിൽ 70% പ്രവാസികളാണ്. അവരിൽ മലയാളികൾ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിനെക്കുറിച്ച് പൊതുവായ അവബോധമുള്ളവരാണ്. പ്രവാസികളെ നേരിട്ടോ പരോക്ഷമായോ ബാധിക്കുന്ന കാര്യമല്ല തിരഞ്ഞെടുപ്പെങ്കിലും മലയാളികൾ തിരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നവരാണ്. 23.65 ബില്യൺ കുവൈത്ത് ദിനാർ വരുന്ന ബജറ്റ് വരുന്ന നവംബറിൽ പാർലിമെന്റിൽ പാസാക്കിയെടുക്കേണ്ടതുണ്ട്. കുവൈത്തിന്റെ വികസനപ്രവർത്തനങ്ങൾ പ്രവാസികളുടെ തൊഴിൽപരമായ കാര്യങ്ങളിൽ അനുകരണമുണ്ടാക്കുമെന്ന് മലയാളി പ്രവാസികൾ കരുതുന്നു.

തിരഞ്ഞെടുക്കപ്പെട്ടവർ
The winning candidates for the first constituency:
1. Abdullah Al-Mudhaf
2. Hasan Johar
3. Osama Al-Zaid
4. Ahmad Lari
5. Issa Al-Kanderi
6. Adel Al-Damkhi
7. Osama Al-Shaheen
8. Saleh Ashour
9. Hamad Al-Medlej
10. Khaled Al-Amairah
Second constituency:
1. Bader Al-Mulla
2. Mohammad Al-Mutair
3. Shuaib Shabaan
4. Hamed Al-Bathali
5. Khalil Al-Salih
6. Falah Al-Hajri
7. Aliya Al-Khaled
8. Hamad Al-Mutar
9. Abdulwahab Al-Issa
10. Abdullah Al-Anbaie
Third constituency:
1. Ahmed Al-Saadoun
2. Mahalhal Al-Mudhaf
3. Abdul Karim Al-Kanderi
4. Muhanad Al-Sayer
5. Abdulaziz Al-Saqebi
6. Jenan Ramadan
7. Ammar Al-Ajmi
8. Hamad Al-Obaid
9. Fares Al-Otaibi
10. Khalil Abul
Fourth constituency:
1. Shuaib Shabab Al-Muwaizri
2. Mohammed Al-Mutairi
3. Mubarak Al-Tasha
4. Mubarak Al-Hajraf
5. Thamer Al-Dhafiri
6. Marzouq Al-Shimarri
7. Saad Al-Rashidi
8. Abeed Al-Mutairi
9. Abdullah Al-Enezi
10. Yousef Al-Bathli
Fifth constituency:
1. Hamdan Al-Azmi
2. Saud Al-Hajri
3. Khalid Al-Otaibi
4. Al-Saifi Mubarak Al-Saifi
5. Mohammad Al-Huwaila
6. Hani Shams
7. Majed Al-Mutairi
8. Mohammad Al-Mahan
9. Marzouq Al-Hubaini
10. Faisal Al-Kanderi


