നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായന്(82) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ഉച്ചയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയും വീട്ടില്‍വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
കൊച്ചരേത്തി എന്ന നോവലിലൂടെ ശ്രദ്ധേയനായ നാരായന് ഗോത്രവര്‍ഗവിഭാഗത്തില്‍ നിന്നുള്ള മലായളത്തിലെ ആദ്യത്തെ നോവലിസ്റ്റാണ്.
‘കൊച്ചരേത്തി’ എന്ന പ്രഥമ നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയ നാരായന് 1940 സെപ്തംബര്‍ 26-ന് ഇടുക്കിയിലെ കടയാറ്റൂരിലാണ് ജനിച്ചത്. മലയരയര്‍ വിഭാഗത്തില്‍ ജനിച്ച നാരായന് തന്റെ ജനതയുടെ കഥകള്‍ പറഞ്ഞുകൊണ്ടാണ് മലയാള സാഹിത്യത്തിലേക്കു നടന്നുകയറിയത്. കൊച്ചരേത്തി നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂണിവേഴ്സിറ്റികളില്‍ സാഹിത്യപഠനത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 2011-ലെ ക്രോസ്വേഡ് പുരസ്കാരം കൊച്ചരേത്തിക്ക് ലഭിച്ചു. കാത്റീന് തങ്കമ്മയാണ് വിവര്‍ത്തനം ചെയ്തത്.
ആഴ്ചപ്പതിപ്പുകളില്‍ കഥകള്‍ എഴുതിക്കൊണ്ടായിരുന്നു തുടക്കം.കൊച്ചരേത്തിക്കുശേഷം ഊരാളിക്കുടി, വന്ദനം, ആരാണ് തോല്‍ക്കുന്നവര്‍, ഈ വഴിയില്‍ ആളേറെ ഇല്ല തുടങ്ങിയ നോവലുകള്‍ പ്രസിധീകരിച്ചിട്ടുണ്ട്.


