കൊച്ചിയിലും കോയമ്പത്തൂരിലും ഐബിഎം ക്ലയന്റ് ഇന്നൊവേഷൻ സെന്ററുകൾ (സിഐസി) തുടങ്ങുന്നു. ഡിജിറ്റൽ പരിവർത്തനം കൂടുതൽ ത്വരിത ഗതിയിലാവുകയും സാമ്പത്തിക വളർച്ച വർധിപ്പിക്കുകയും ചെയ്യുകയാണ് ഇന്നെവേഷന്‍ സെന്ററുകളുടെ ലക്ഷ്യം. ഹൈബ്രിഡ് ക്ലൗഡ്, AI കൺസൾട്ടിംഗ് എന്നിവ മെച്ചപ്പെടുത്തുനാണ് കമ്പനിയുടെ ശ്രദ്ധ.
മികച്ച സൊല്യൂഷനുകൾ സൃഷ്ടിക്കുന്നതിനായി ക്ലയന്റുകളുമായും പങ്കാളികളുമായും സഹകരിച്ച് പുതിയ ഐബിഎം ഗാരേജ് ഡെലിവറി രീതി പ്രവർത്തികമാക്കും എന്നാണ് പ്രഖ്യാപനം
കൊച്ചിയിലും കോയമ്പത്തൂരിലും നിലവിലുള്ള ജീവനക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള കഴിവുള്ള ബിരുദധാരികൾ ഉൾപ്പെടെയുള്ള പ്രതിഭകളെ കമ്പനിയിലെ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
അക്വിസിഷൻ പരമ്പരയിലുള്ള ശക്തമായ പോർട്ട്‌ഫോളിയോയും സാങ്കേതികവിദ്യയിലുള്ള കഴിവും ബിസിനസ്സ് വളർച്ചയ്ക്കും ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനുമായി ഐബിഎം പ്രയോജനപ്പെടുത്തും. 2022 ഫെബ്രുവരിയിൽ സ്വന്തമാക്കിയ കൊച്ചിയിൽ പ്രവർത്തിക്കുന്ന ന്യൂഡെസിക് ആണ് അക്വിസിഷൻ പരമ്പരയിലെ പുത്തൻ കൂട്ടിച്ചേർക്കൽ.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ഡൽഹി എൻ സി ആർ, പൂനെ, മൈസൂരു എന്നിവയുൾപ്പെടെ ഇന്ത്യയിലെ പത്ത് സിഐസി ലൊക്കേഷനുകളിൽ ഐബിഎം കൺസൾട്ടിംഗ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് .