ആൺ പെൺ വിവേചനമില്ലാതെ യൂണിഫോമില്‍ തുല്യതയുടെ അഭിമാനം നേടി കൊയിലാണ്ടി കാവുംവട്ടം യു.പി സ്‌കൂളും. ജൂലായ് അഞ്ചിന് ബഷീര്‍ ദിനത്തില്‍ സ്‌കൂള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാതൃക സ്വീകരിച്ചതായി പ്രധാന അധ്യാപിക കൂടിയായ സുധ പ്രഖ്യാപിച്ചു.
ഇനി മുതൽ ഈ വിദ്യാലയത്തിൽ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും യൂണിഫോമിൽ വിവേചനം ഉണ്ടാവില്ല.
മാറ്റത്തിനുള്ള നിര്‍ദേശം പി.ടി.ഐയില്‍ വെച്ചതോടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കി. ജനറല്‍ ബോഡിയില്‍ എല്ലാവരും അംഗീകരിച്ചതോടെ കാവുംവട്ടം സ്‌കൂളും തുല്യതയുടെ യൂണിഫോം സ്വീകരിക്കയായിരുന്നു.
മാറ്റത്തെ ആവേശത്തോടെയാണ് വിദ്യാർഥികൾ വരവേറ്റത്. യൂണിഫോമിലെ മാറ്റങ്ങള്‍ വിദ്യാര്‍ഥിനികള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ആശങ്കയുണ്ടായിരുന്നു. പാന്റ്‌സും ഷര്‍ട്ടും എന്ന് കേട്ടതോടെ അവര്‍ക്കും ആവേശമായി. എന്റെ മകളും ഈ സ്‌കൂളിലാണ് പഠിക്കുന്നത്, അവളും പറഞ്ഞത് ഞാന്‍ ഇനി ചുരിദാര്‍ ഇടില്ല, ഷര്‍ട്ടേ ഇടൂ എന്നാണ്”, അധ്യാപകൻ സായൂജ് പറഞ്ഞു.
കൊയിലാണ്ടി നടേരിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.