കേരളത്തിൽ ബസ് വ്യവസായം തകരുന്നതായുള്ള മുറവിളിക്ക് പിന്നാലെ നിരക്ക് വർധന നടപ്പാക്കിയെടുത്തപ്പോൾ തമിഴ് നാട്ടിലെ ബസ് നിരക്ക് ചർച്ചയാവുന്നു. വിദ്യാർഥികളുടെ നിരക്ക് വർധന ആവശ്യപ്പെടുന്നത് ന്യായമാണെന്ന് ഗതാഗത വകുപ്പ് മന്ത്രിവരെ അവകാശപ്പെടുമ്പോഴാണ് താരതമ്യം.
തമിഴ് നാട്ടിൽ അഞ്ച് രൂപയാണ് ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബസില്‍ യാത്ര സൗജന്യവുമാണ്. ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണ് നിലവില്‍ തമിഴ്‌നാട്ടിലെ ബസ് ചാര്‍ജ്. 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്.
രണ്ട് കോടി ജനം ബസുകളെ ആശ്രയിക്കുന്ന തമിഴ്‌നാട്ടില്‍ കുറഞ്ഞ നിരക്ക് പ്രകാരം ദൈനംദിന നഷ്ടം 20 കോടിയാണെന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മാസം 1200 കോടി രൂപ സബ്‌സിഡിയായി നല്‍കുന്നു



പക്ഷേ,
തമിഴ് നാട്ടിൽ ഓർഡിനറി ബസ് കിട്ടണമെങ്കിൽ തപസ്സിരിക്കണമെന്ന് മാത്രം😀
yeah, സ്ഥിരം റൂട്ടുകളിൽ ആളുകൾക്ക് മനപാഠമാണ്