പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ പേർ അകപ്പെട്ടിട്ടുണ്ടോ എന്ന് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. Kairali Steel Company Blast
അരവിന്ദ് ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്. അപകടത്തിൽ മരിച്ച അരവിന്ദ് 2 മാസം മുമ്പാണ് ജോലിക്ക് എത്തിയത്. പരിക്കേറ്റ രണ്ടു പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്
ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എത്ര പേര് ഷിഫ്ടിൽ ജോലിയിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. പരിക്കേറ്റ രണ്ടു പേർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 5.30ക്കാണ് അപകടം നടന്നത്. അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാട് പറ്റി.


