ഭീതി പരത്താൻ ശ്രമിക്കുന്ന ബി.എഫ്.7 പുതിയ വേരിയന്റല്ല, പഴയ ഒമിക്രോണിന്റെ ഉപവകഭേദമാണെന്നാണ് വിദഗ്ധർ പറയുന്നത്. നേരത്തേ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള താരതമ്യേന അപകടസാധ്യത കുറഞ്ഞ ഒന്നാണ് ബി.എഫ്.7.
പക്ഷെ കരുതലും സൂക്ഷ്മതയും വേണം. ഏത് പകർച്ച വ്യാധിയിലും എന്ന പോലെ നടപടികൾ ആവശ്യമാണ്. കോവിഡ് പൂർണ്ണമായും വിട്ടുപോയിട്ടില്ല എന്ന സൂചന കൂടിയാണ്. കോവിഡിൽ ഇനിയും ഒരു പുതിയ വകഭേദത്തിന്റെ സാധ്യതകള്‍ വിദഗ്ധർ തള്ളിക്കളയുന്നില്ല.
ഇന്ത്യയിൽ ഏറ്റവുമധികം മരണങ്ങൾക്ക് കാരണമായ ഡെൽറ്റ വേരിയന്റിനെ അപേക്ഷിച്ച് ഇപ്പോഴത്തേത് അത്ര സാരമുള്ളതല്ല. സാരമല്ലാത്ത ലക്ഷണങ്ങളാണ് കാണിക്കുക.
ബാധിച്ചവരുടെ എണ്ണം കൂടിയാലല്ല പേടിക്കേണ്ടത്. ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം കൂടുമ്പോഴാണ്. അതിലാണ് ശ്രദ്ധ വേണ്ടത്. ഇത് അധികാരികളുടെ ഉത്തരവാദിത്വമാണ്.
രാജ്യത്ത് ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുള്ളതുകൊണ്ട് അപകടസാധ്യത കുറവാണ്. തിരക്കുള്ള സ്ഥലങ്ങളിലും എ.സി.യിലും മറ്റുമിരിക്കുമ്പോഴും മാസ്‌ക് നിർദ്ദേശിക്കുന്നുണ്ട്. വായു സഞ്ചാരമുള്ളിടത്ത് ഇരിക്കാന്‍ ശ്രമിക്കുക. പ്രായമായരും പ്രതിരോധശേഷി കുറവുള്ളവരും കരുതൽ പുലർത്തണം.
- ഒമിക്രോണിന്റെ ഉപവകഭേദം.
- ചിലരില്‍ രോഗലക്ഷണം ഉണ്ടാകില്ല.
- ചുരുക്കം സന്ദര്‍ഭത്തില്‍ പക്ഷാഘാതത്തിന് സാധ്യത.
- പലരാജ്യങ്ങളിലും ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
- ഇന്ത്യയിലും നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
- സാധാരണ ജലദോഷംപോലെ തോന്നും
- അപകടമാകുന്നത് രക്തക്കുഴലുകളെ ബാധിക്കുമ്പോള്‍.
- ഒന്നിലധികംതവണ കോവിഡ് വന്നുപോയവരെ എളുപ്പത്തില്‍ ബാധിക്കാം
- പൊതു ഇടങ്ങളിൽ അടച്ചു പൂട്ടിയ അന്തരീക്ഷത്തിൽ കരുതൽ പുലർത്തുക