പ്രവര്‍ത്തകസമിതി പുനസംഘടനയ്ക്കുള്ള നടപടികൾക്ക് തുടക്കം കുറിച്ച് പ്രവർത്തനങ്ങൾക്കായി പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മല്ലികാര്‍ജ്ജുൻ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾ രാജിസമര്‍പ്പിച്ചിരുന്നു. ഇനി പുതിയ പ്രവര്‍ത്തകസമിതി ചുമതലയേൽക്കും വരെയുള്ള പകരം സംവിധാനമായിട്ടാണ് സ്റ്റിയറിംഗ് കമ്മിറ്റി നിശ്ചയിച്ചത്.
അടുത്ത വര്‍ഷമാദ്യംനടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രവര്‍ത്തക സമിതി നിയമിക്കപ്പെടുക. അതുവരെ സ്റ്റിയറിംഗ് കമ്മിറ്റിയാവും പാര്‍ട്ടിയുടെ നേതൃപരമായ ചുമതല വഹിക്കുക.
ശശി തരൂർ ഇല്ല, കേരളത്തിൽ നിന്ന് മൂന്നു പേർ
കേരളത്തിൽ നിന്നും മുതിര്‍ന്ന നേതാവ് എകെ ആൻ്റണിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമിതിയിലെത്തി. അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ വലിയ തരംഗം സൃഷ്ടിച്ച ശശി തരൂരിൻ്റെ പേര് സ്റ്റിയറിംഗ് കമ്മിറ്റിയിലില്ല
സ്റ്റിയറിംഗ് കമ്മിറ്റിയിൽ നെഹ്റു കുടുംബത്തിൽ നിന്നുള്ള എല്ലാവരും അംഗങ്ങളാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയിലുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും സമിതിയിൽ ഇടം നേടി.
സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍
- സോണിയ ഗാന്ധി
- മന്‍മോഹന്‍ സിങ്
- രാഹുല്‍ ഗാന്ധി
- എ.കെ.ആന്റണി
- മനു അഭിഷേക് സിങ്‌വി
- അജയ് മാക്കന്‍
- അംബിക സോണി
- ആനന്ദ് ശര്‍മ
- അവിനാശ് പാണ്ഡെ
- ഗൈഖംഗം
- ഹരീഷ് റാവത്ത്
- ജയ്‌റാം രമേശ്
- ജിതേന്ദ്ര സിങ്
- ഷെല്‍ജ കുമാരി
- കെ.സി.വേണുഗോപാല്‍
- ലാല്‍തന്‍ഹാവ്ല
- മുകുള്‍ വാസ്‌നിക്
- ഉമ്മന്‍ ചാണ്ടി
- പ്രിയങ്ക ഗാന്ധി
- പി.ചിദംബരം
- രണ്‍ദീപ് സുര്‍ജെവാല
- രഘുബീര്‍ മീണ
- താരിഖ് അന്‍വര്‍
- എ.ചെല്ലകുമാര്‍
- അജോയ് കുമാര്‍
- അധിര്‍ രഞ്ജന്‍ ചൗധരി
- ഭക്ത ചരന്‍ ദാസ്
- ദേവേന്ദ്ര യാദവ്
- ദിഗ്‌വിജയ് സിങ്
- ദിനേശ് ഗുണ്ഡുറാവു
- ഹരീഷ് ചൗധരി
- എച്ച്.കെ.പാട്ടീല്‍
- ജയ് പ്രകാശ് അഗര്‍വാള്‍
- കെ.എച്ച്.മുനിയപ്പ
- ബി.മാണിക്കം ടാഗോര്‍
- മനീഷ് ചത്രത്ത്
- മീരാ കുമാര്‍
- പി.എല്‍.പുനിയ
- പവന്‍കുമാര്‍ ബന്‍സാല്‍
- പ്രമോദ് തിവാരി
- രജനി പാട്ടീല്‍
- രഘുശര്‍മ
- രാജീവ് ശുക്ല
- സല്‍മാന്‍ ഖുര്‍ഷിദ്
- ശക്തിസിങ് ഗോഹില്‍
- ടി.സുബ്ബരാമി റെഡ്ഡി
- താരിഖ് ഹാമിദ് കറ


