പരീക്ഷകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ‘പരീക്ഷ സംഗം‘ എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സി.ബി.എസ്.ഇ. ആരംഭിച്ചു. സ്‌കൂളുകള്‍, റീജണല്‍ ഓഫീസുകള്‍, സി.ബി.എസ്.ഇ. ഹെഡ് ഓഫീസ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളുണ്ട്.
സ്‌കൂളുകളുമായി ബന്ധപ്പെട്ട ഭാഗം ‘ഗംഗ’ എന്നും റീജണല്‍ ഓഫീസുകളുടെ വിവരങ്ങള്‍ പങ്കുവെക്കുന്ന വിഭാഗത്തിന് ‘യമുന’ എന്നുമാണ് നാമകരണം ചെയ്തത്. ഹെഡ് ഓഫീസ് വിഭാഗം ‘സരസ്വതി’ എന്നും അറിയപ്പെടും.
സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷാ റഫറന്‍സ് മെറ്റീരിയലുകള്‍, പരീക്ഷാനന്തര പ്രവര്‍ത്തനങ്ങള്‍, സംയോജിത ധനമിടപാട് സംവിധാനം, ഡിജിലോക്കര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. റീജണല്‍ ഓഫീസുകളുടെ വിഭാഗത്തില്‍ ഡേറ്റാ മാനേജ്‌മെന്റ്, സ്‌കൂളുകളുടെ വിവരശേഖരം തുടങ്ങിയവ ലഭ്യമാണ്. parikshasangam.cbse.gov.in എന്ന വെബ് അഡ്രസില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ടലില്‍ ഇവ ലഭിക്കും
ഹെഡ് ഓഫീസ് വിഭാഗത്തില്‍ ബോര്‍ഡിന്റെ പുതിയ പ്രഖ്യാപനങ്ങളും പദ്ധതികളും സംബന്ധിച്ച വിശദാംശങ്ങളാണ് പ്രസിദ്ധീകരിക്കുക.
10,12 ഫലം ഈ മാസം
10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലായില്‍ പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനുശേഷം, പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ കോപ്പിക്കും മറ്റും വിദ്യാര്‍ഥികള്‍ക്ക് ഈ പോര്‍ട്ടല്‍വഴി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്ന് സി.ബി.എസ്.ഇ. പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു.