ലോകായുക്ത നിയമഭേദഗതി ബില്ല് നിയമസഭയിൽ പാസായി. വോട്ടെടുപ്പിന് മുമ്പ് സഭ ബഹിഷ്കരിച്ചിരുന്നതിനാൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ബില്ല് പാസാക്കിയത്. നിയമത്തെ ഇല്ലാതാക്കുന്നതിന് കൂട്ടുനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
നിയമസഭയുടെ കറുത്ത ദിനമെന്നും ഇതിന് കൂട്ടുനിൽക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.
പ്രധാന വകുപ്പുകൾ എല്ലാം നേർപ്പിച്ചിച്ചു, കാരണമാക്കിയത് ഗവർണർ സർക്കാർ പേര്
ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതാണു പുതിയ ഭേദഗതി. അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയുന്നതു സംബന്ധിച്ച പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ ഒഴിവാക്കിയത്. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാല്‍ അഅതില്‍ തീരുമാനമെടുക്കുന്നതില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കും. വിധിയില്‍ തീരുമാനമെടുക്കുന്നതു പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. അതുപോലെ മന്ത്രിമാര്‍ക്കെതിരെ ലോകായുക്തയുടെ ഉത്തരവുണ്ടായാല്‍ പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കും.
എംഎൽഎമാർക്കെതിരായ റിപ്പോർട്ടിൽ സ്‌പീക്കറും, മുഖ്യമന്ത്രിക്കെതിരായ റിപ്പോർട്ടിൽ സംസ്ഥാന നിയമ സഭയും പരിശോധിച്ച് നടപടി സ്വീകരിക്കും. രാഷ്‌ട്രീയ പാർടികളുടെ സംസ്ഥാനതല നേതാക്കളെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്ന പൊതു വിട്ടുവീഴ്ചയും കൊണ്ടു വന്നിട്ടുണ്ട്.
ഗവർണർ ഒപ്പിടുമോ രാഷ്ട്രപതിക്ക് വിടുമോ
നിയമസഭ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോയെന്നതാണ് ഇനി നോട്ടം. സര്‍ക്കാരിനെതിരെ സര്‍വകലാശാല നിയമനങ്ങളില്‍ ഉള്‍പ്പെടെ പ്രത്യക്ഷ ഗവര്‍ണര്‍ നിലപാട് സ്വീകരിച്ച സാഹചര്യമാണ് നിലവിലുള്ളത്. അല്ലെങ്കില്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാനും സാധ്യതയുണ്ട്.


