ഗൊരഖ്പുരിലെ ഗൊരഖ്നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐഐടി ബിരുദധാരിക്ക് വധശിക്ഷ. ഗൊരഖ്പുർ സ്വദേശിയും 2015ൽ മുംബൈ ഐഐടി വിദ്യാർഥിയുമായിരുന്ന അഹമ്മദ് മുർതാസ അബ്ബാസിയെയാണ് ശിക്ഷിച്ചത്. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിച്ച കേസിൽ പ്രത്യേക എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.
2022 ഏപ്രിൽ മൂന്നിന് ഗൊരഖ്നാഥ് ക്ഷേത്രപരിസരത്ത് ബലമായി പ്രവേശിക്കാൻ ശ്രമിക്കുകയും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ അരിവാളുകൊണ്ട് ആക്രമിക്കുകയും ചെയ്തായുള്ള കേസിലാണ് ശിക്ഷ. സംഭവസ്ഥലത്തുവച്ചു തന്നെ ഇയാൾ അറസ്റ്റിലായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്നാഥ് ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായിരുന്നു.


