റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വീണ്ടും സാങ്കേതിക തകരാര്‍ കണ്ടെത്തി. നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. രണ്ടാം തവണയാണ് ആര്‍ട്ടെമിസ്-1ന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നത്.
വിക്ഷേപണത്തിനുള്ള സ്പേസ് ലോഞ്ച് സിസ്റ്റത്തില്‍ (എസ്.എല്‍.എസ്.) വീണ്ടും ഇന്ധനച്ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. ഇന്ധനം നിറയ്ക്കാന്‍ ശ്രമം തുടങ്ങി അല്പസമയത്തിനുള്ളില് അതിസമ്മര്‍ദ അപായമണി മുഴങ്ങി. പരിശോധനയില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയില്ല. തുടര്‍ന്ന് ഇന്ധനം നിറയ്ക്കല്‍ പുനരാരംഭിച്ചപ്പോഴാണ് എന്‍ജിനില്‍ ചോര്‍ച്ച കണ്ടെത്തിയതെന്ന് നാസ അറിയിച്ചു.
ആർട്ടെമിസ് പരമ്പരയിലെ ആദ്യദൗത്യമായ ആര്‍ട്ടെമിസ്-1 ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഓഗസ്റ്റ് 29-ന് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇന്ധനച്ചോര്‍ച്ചയും എന്ജിന് തകരാറും കാരണം വിക്ഷേപണം മാറ്റിവെച്ചു. മനുഷ്യന്റെ രണ്ടാം ചാന്ദ്രയാത്രയ്ക്ക് മുന്നോടിയായുള്ള പരീക്ഷണങ്ങളിലാണ് നാസ
നാസ ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 98 മീറ്റര്‍ ഉയരമുള്ള എസ്.എല്‍.എസ്. പുതു സാങ്കേതിക വിദ്യ ഉപയോഗിച്ച് ശീതീകരിച്ച 10 ലക്ഷം ഗാലന് ഹൈഡ്രജനും ഓക്സിജനുമാണ് ഇതിലെ ഇന്ധനം.


