ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കാരക്കാസ് സന്ദർശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചയാണ് മരിച്ചത്. ചെഗുവേരയുടെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്‌റ്റഡി സെന്ററിന്റെ ഡയറക്ടറായിരുന്നു. അഭിഭാഷകനാണ്.
ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മിച്ച ഹവാനയിലെ ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു കാമിലോ ഗുവേര മാർച്ച്. ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ് അദ്ദേഹത്തിന് വിട നല്‍കുന്നതെന്നും ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ ട്വീറ്റ് ചെയ്തു.
ചെഗുവേരയും ക്യൂബക്കാരിയായ അലെയ്‌ഡ മാർച്ചുമായുള്ള വിവാഹത്തിൽ 1962ലാണ് കാമിലോയുടെ ജനനം. അലെയ്‌ഡ, സീലിയ, ഏണെസ്‌റ്റോ എന്നിവർ സഹോദരങ്ങൾ. പെറു സ്വദേശിയായ ഹിൽഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തിൽ ജനിച്ച ഹിൽഡ എന്ന മകൾ നേരത്തേ മരണപ്പെട്ടിരുന്നു.


