Monday, August 18, 2025

ചെടികളെയും പൂക്കളെയും പരിപാലിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും- പഠനം

പൂന്തോട്ടപരിപാലനം മാനസികാരോ​ഗ്യം മെച്ചപ്പെടുത്തമെന്ന് പഠനം. ഫ്ളോറിഡ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പൂന്തോട്ട പരിപാലനം സമ്മർദത്തെയും അമിത ഉത്കണ്ഠയെയും വിഷാദരോ​ഗത്തെയും കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. സയൻസ് ഡെയിലി ഇതു സംബന്ധിച്ച ഗവേഷണ റിപ്പോർട്ട് പ്രസിധീകരിച്ചു.

പഠനത്തിൽ പങ്കെടുത്തവരാരും നേരത്തേ പൂന്തോട്ടപരിപാലനം ചെയ്തവരല്ല. മാനസിക സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരെയാണ് പഠനത്തിന് വിധേയമാക്കിയത്. 26 നും 45 നും ഇടയിലുള്ള 30 സ്ത്രീകൾ പഠനത്തിൽ പങ്കെടുത്തു.

പൂർണ മാനസിക ആരോ​ഗ്യം പുലർത്തുന്നവർക്കും പൂന്തോട്ടപരിപാലനം കൂടുതൽ ​ഗുണം ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ചാൾസ് ​ഗൈ പറഞ്ഞു. മാത്രമല്ല കായികാരോഗ്യത്തെയും ഇത് സ്വാധീനിക്കും.

ലഹരിയുടെ അമിതോപയോ​​ഗമുള്ളവരും ആങ്സൈറ്റിക്കും വിഷാദരോ​ഗത്തിനും മരുന്നു കഴിക്കുന്നവരും ഗവേഷണത്തിൻ്റെ ഭാഗമായി. ഇവരിൽ പകുതിയോളം പേരെ പൂന്തോട്ട പരിപാലനത്തിലേക്കും ബാക്കിയുള്ളവരെ ആർട്ട് മേക്കിങ് സെഷനിലേക്കും തിരിച്ചുവിട്ടായിരുന്നു പഠനം

ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്താൻ പൂന്തോട്ടപരിപാലനം ഉപയോ​ഗിക്കുന്നതിനെ തെറാപ്യൂട്ടിക് ​ഹോർട്ടികൾച്ചർ എന്നാണ് പറയുന്നത്.

പഠനം നടത്തിയത് രണ്ടായി തിരിച്ച്

ഇരുവിഭാ​ഗങ്ങളിലും ക്രിയേറ്റിവിറ്റിയെയും ശാരീരിക പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. വിത്ത് നടുന്നതുമുതൽ ചെടിവളരും വരെയുള്ള വിവിധ പ്രക്രിയകളിലൂടെയാണ് പൂന്തോട്ട പരിപാലനത്തിലൂടെയുള്ളവർ കടന്നുപോയത്.

മറുവിഭാ​ഗം ഡ്രോയിങ്, പേപ്പർ മേക്കിങ്, കൊളാഷ് തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇരുവിഭാ​ഗത്തിന്റെയും മാനസിക സമ്മർദ നില പിന്നീട് പരിശോധിക്കുകയും താരതമ്യപ്പെടുത്തുകയുമാണ് ​ഗവേഷകർ ചെയ്തത്.

കലാവിഭാ​ഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരേക്കാൾ പൂന്തോട്ട പരിപാലനം ചെയ്തവരിൽ മാനസികാരോ​ഗ്യം കൂടുതൽ മെച്ചപ്പെട്ടതായി പഠനത്തിൽ നിന്നു കണ്ടെത്തി. എങ്ങനെയാണ് പൂന്തോട്ട പരിപാലനം മാനസികാരോ​ഗ്യത്തെ ​ഗുണപരമായി ബാധിക്കുന്നത് എന്ന വിഷയത്തിൽ പഠനങ്ങൾ തുടരുകയാണ് എന്ന് ഗവേഷണ ജേർണലുകൾക്കുള്ള പ്ലോസ് വൺ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.

Journal Reference:

  1. Raymond Odeh, Elizabeth R. M. Diehl, Sara Jo Nixon, C. Craig Tisher, Dylan Klempner, Jill K. Sonke, Thomas A. Colquhoun, Qian Li, Maria Espinosa, Dianela Perdomo, Kaylee Rosario, Hannah Terzi, Charles L. Guy. A pilot randomized controlled trial of group-based indoor gardening and art activities demonstrates therapeutic benefits to healthy womenPLOS ONE, 2022; 17 (7): e0269248 DOI: 10.1371/journal.pone.0269248

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....