വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില കത്തിക്കയറുന്നു. കേരളത്തിൽ ഉൾനാടൻ മാർക്കറ്റുകളിൽ ചെറുനാരങ്ങ ഒന്നിന് പത്തു രൂപവരെയായി. ഡല്‍ഹിയില്‍ ഒരു ചെറുനാരങ്ങയുടെ ചില്ലറവില 10നും 15 രൂപയ്ക്കും ഇടയിലാണ്. പുനെയില്‍ ചിലയിടങ്ങളില്‍ ഒരെണ്ണത്തിന് 20 രൂപ വരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വേനല്‍ക്കാലത്ത് ശരാശരി അഞ്ചു രൂപ മുതല്‍ പത്തുരൂപ വരെ ചെറുനാരങ്ങ വില വര്‍ധിക്കാറുണ്ട്. വേനൽ സീസണിൽ റംസാൻ കൂടി ഒത്തു വന്നതോടെയാണ് ചെറുനാരങ്ങ തൊട്ടാൽ പൊള്ളുന്ന നിലയിലേക്ക് എത്തിയത്.
ഇതോടെ നാരങ്ങാ വെള്ളത്തിനും വില കൂടിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു ഗ്ലാസ് നാരങ്ങ സോഡയ്ക്ക് 15 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇരട്ടി വിലവരെ ഈടാക്കുന്നുണ്ട്. ലൈം ജൂസിനും പൊള്ളുന്ന കാശ് വാങ്ങിക്കുന്നു.


