കാലിഫോര്‍ണിയയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെ വെടിവെപ്പ്. നിരവധിപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. ലോസ് ആഞ്ജലിസില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ കാലിഫോര്‍ണിയയിലെ മോണ്‍ട്രേ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണിയോടെയാണ് ആക്രമണം. പതിനായിരക്കണക്കിന് പേര് പങ്കെടുക്കാറുള്ള ആഘോഷമാണ്.
യന്ത്ര തോക്കുമായി എത്തിയ വ്യക്തിയാണ് ആൾകൂട്ടത്തിലേക്ക് ഫയർ ചെയ്തത് എന്നാണ് റിപ്പോർട്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഷ്യൻ വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശമാണ്.
പത്ത് പേര് മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണ് സധ്യത. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്.


