ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലൻസിൻ്റെ ഗുരുതര കണ്ടെത്തൽ. ഒരു ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി എടുക്കാനും നിർദ്ദേശിച്ചു
പീഡന കേസിൽ 15 ലക്ഷം ഫീസ്, 5 ലക്ഷം ജഡ്ജിക്കെന്ന് കക്ഷിയോട്
72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം ചെലവായി .15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്ന് മൊഴി ലഭിച്ചിരുന്നു.
സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇയാൾ ആഡംബര ജീവിതമാണ് നയിച്ചത്. മൂന്ന് ലക്ഷ്വറി കാറുകൾ സ്വന്തമായുണ്ട്. സെബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങൾ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ജഡ്ജികളുടെ പേരിൽ വൻ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാൽ അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലൻസ് നിർദേശം. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്.അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോർട്ട് വിജിലൻസ് വിഭാഗം അറിയിച്ചിട്ടുണ്ട്.
സത്യം പുറത്തു കൊണ്ടുവരണമെന്ന് അഭിഭാഷകസംഘടനകള്‍
ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ തല്‍സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ഓള്‍ കേരള ലോയേഴ്സ് യൂണിയന്‍ കേരള ഹൈക്കോടതി കമ്മിറ്റി ആവശ്യപ്പെട്ടു. ആരോപണം നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് പോറലേല്‍പ്പിക്കുന്നതാണ് – എ.ഐ.എല്‍.യു. ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി അഡ്വ. സി.എം. നാസര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
നിർമ്മാതാവ് ആൽവിൻ ആൻ്റണിയിൽ നിന്നാണ് ഏറ്റവം അധികം തുക കൈക്കൂലി ഇടനിലയായി വാങ്ങിയിട്ടുള്ളത്.
ആരോപണത്തില്‍ വസ്തുതകള്‍ പുറത്തു കൊണ്ടു വരാന്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു.
സംശയത്തിന് അതീതമായി നിലകൊള്ളേണ്ട ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജഡ്ജിമാര്‍ യോഗം ചേര്‍ന്നാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ജുഡീഷ്യറി തന്നെ ആരോപണം അന്വേഷിക്കണം എന്ന നിലപാട് സ്വീകരിച്ചത് സ്വാഗതാര്‍ഹമാണെന്നും ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ് അഭിപ്രായപ്പെട്ടു.
ഉടന്‍ മൊഴിയെടുക്കും-സിറ്റി പോലീസ് കമ്മിഷണര്‍
ആരോപണത്തില്‍ കൈക്കൂലി നല്‍കിയതായി പറയുന്ന സിനിമാ നിര്‍മാതാവിന്റെയും ആരോപണ വിധേയനായ അഭിഭാഷകന്റെ രണ്ട് ജൂനിയര്‍മാരുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു. ചൊവ്വാഴ്ച നോട്ടീസ് നല്‍കിത്തുടങ്ങും. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി. ക്ക് നല്‍കും. ആരോപണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാറുമായി കമ്മിഷണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു


