ഫെയ്സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങളും ഇലക്ഷന് പരസ്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന് അവസാനം മെറ്റ കമ്പനി സമ്മതിച്ചു. രാഷ്ട്രീയം, സാമൂഹ്യ പ്രശ്നം എന്നീ വിഭാഗത്തില്‍ പെടുന്ന ടാര്‍ഗറ്റഡ് ഇതുവരെ ഗോപ്യമാക്കി വെച്ച തന്ത്രങ്ങളാണ് പ്രസിദ്ധപ്പെടുത്തുന്നത്. ജനാധിപത്യ സംവിധാനത്തെ തന്നെ തകരാറിലാക്കുന്നു എന്ന നിലയ്ക്ക് വിമർശനങ്ങൾ ഉയർന്നിരുന്നു.
ഫെയ്സ്ബുക്ക് ഓപ്പണ്‍ റിസര്‍ച്ച് ആന്റ് ട്രാന്‍സ്പരന്‍സി പ്രോഗ്രാമിന്റെ (ഫോര്‍ട്ട്) ഭാഗമായ ഗവേഷകര്‍ക്ക് വിശദമായ വിവരങ്ങള്‍ ഇവയിൽ നിന്നും ലഭിക്കും. പരസ്യവിതരണക്കാര്‍ നല്കിയ ഇന്ററസ്റ്റ് ടാര്‍ഗറ്റുകള്‍ ഉള്‍പ്പടെ ഓരോ പരസ്യത്തിന്റേയും വിശദമായ വിവരങ്ങള്‍ ഇതിലുണ്ടാവും.
ഫെയ്സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങളുടെ വിതരണം എങ്ങനെയാണെന്നത് സംബന്ധിച്ച് ഏറെ കാലമായി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സ്വകാര്യതയില്‍ ആശങ്കയുന്നയിച്ച് അത് വെളിപ്പെടുത്താന്‍ കമ്പനി ഇതുവരെ തയ്യാറായിരുന്നില്ല.
എന്നാല്‍ വിവിധ ഗവേഷക സംഘങ്ങള്‍ ഈ വിഷയം സ്വന്തം നിലയ്ക്ക് അന്വേഷിച്ചു. ഒരു ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ഫെയ്സ്ബുക്കിന്റെ ടാര്‍ഗറ്റഡ് ആഡുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഫെയ്സ്ബുക്കിന്റെ ആഡ് ലൈബ്രറിയില്‍ കുറെ പ്രശ്നങ്ങള്‍ കണ്ടെത്തി. ഈ ഗവേഷക സംഘത്തെ മെറ്റ പ്ലാറ്റ് ഫോമുകളില്‍ നിന്ന് വിലക്കുകയായിരുന്നു.
പുതിയ തീരുമാന പ്രകാരം സാമൂഹ്യ പ്രശ്നം, തിരഞ്ഞെടുപ്പ്, രാഷ്ട്രീയം എന്നീ വിഭാഗത്തില്‍ പെട്ട മുഴുവന്‍ പരസ്യങ്ങളുടെയും വിവരങ്ങള്‍ ഫെയ്സ്ബുക്ക് പങ്കുവെക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി ടാര്‍ഗറ്റിങ് ഡാറ്റ ലഭ്യമാക്കിയിരുന്നു. 2020 ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള മൂന്ന് മാസക്കാലയളവിലെ ഡാറ്റ മാത്രമാണ്.
ഇത് കൂടാതെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ആഡ് ടാര്‍ഗറ്റിങ് ഡാറ്റയില്‍ ചിലത് കമ്പനിയുടെ ആഡ് ലൈബ്രറിയിലൂടെയും ഫെയ്സ്ബുക്ക് പുറത്തുവിടും. ഇതുവഴി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പരസ്യങ്ങള്‍ അയക്കുന്ന ഫെയ്സ്ബുക്ക് പേജുകള്‍ എങ്ങനെയാണ് അത് ചെയ്യുന്നത് എന്ന് സംഭവിച്ച വിവരങ്ങള്‍ ഇതുവഴി ആര്‍ക്കും അറിയാനാവും. ഈ അപ്ഡേറ്റ് ജൂലായില്‍ എത്തും.
ആഗോള തലത്തില്‍ സാമൂഹിക രാഷ്ട്രീയ സ്വാധീനമുണ്ടാക്കാന്‍ ശേഷിയുള്ള ഫെയ്സ്ബുക്കിന്റെ രാഷ്ട്രീയ പരസ്യ വിതരണ രീതിയുടെ വിവരങ്ങള്‍ പുറത്തുവരുന്നതിനുള്ള ഒരു അവസരമായി വിദഗ്ദര്‍ പുതിയ പ്രഖ്യാപനത്തെ കാണുന്നു.
നിലവിൽ എല്ലാ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഒരു വിഭാഗം ഗവേഷകരിലേക്കല്ലാതെ മറ്റാര്‍ക്കും ഫെയ്സ്ബുക്കിന്റെ അനുമതിയില്ലാതെ ഈ വിവരങ്ങള്‍ ലഭിക്കില്ല.