സംസ്ഥാന ജിഎസ്ടി വകുപ്പില്‍ പുനക്രമീകരണത്തിൻ്റെ പേരിൽ 21 തസ്തികകള്‍ അധികമായി സൃഷ്ടിക്കുന്നു. വകുപ്പിലെ ഐ ടി മാനേജ്‌മെൻ്റ് വിഭാഗത്തിൻ്റെ പൂര്‍ണ ചുമതല ഇത്തരത്തിൽ കരാര്‍വൽക്കരിക്കാനാണ് നീക്കം.
നിയമന ഉത്തരവിൻ്റെ പകര്‍പ്പ് ട്വൻ്റി ഫോർ ന്യൂസ് പുറത്തു വിട്ടു. കരാറുകാര്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ ശമ്പള വാഗ്ദാനവുമുണ്ട്.
ഐടി വിദഗ്ധരായി ഏഴ് പേരെയാണ് കരാറില്‍ നിയമിച്ചിരിക്കുന്നത്. ഡേറ്റ അനലിസ്റ്റുകളായി എട്ടുപേരെയും ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് എന്ന പോസ്റ്റില്‍ മൂന്ന് പേരെയും ഉൾപ്പെടെ ചരക്ക് സേവന നികുതി വകുപ്പില്‍ നിയമിക്കാനാണ് നീക്കം.
ഐ ടി മാനേജ്‌മെന്റ് വിഭാഗത്തിന്റെ പൂര്‍ണ ചുമതല കരാര്‍ ഉദ്യോഗസ്ഥരിലേക്ക് എത്തുന്നതോടെ ഡാറ്റകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതായേക്കുമെന്നത് ഉള്‍പ്പെടെയുള്ള ആശങ്കകള്‍ നിനില്‍ക്കുന്നുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഡെപ്യൂട്ടേഷനായി രണ്ട് പേരെയും പബ്ലിക്ക് റിലേഷന്‍ ഓഫിസറായി ഒരു ഉദ്യോഗസ്ഥനേയും മറ്റ് വകുപ്പുകളില്‍ നിന്ന് പുനക്രമീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഈ ഉത്തരവ് നികുതി വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആഗസ്റ്റില്‍ നടത്താനിരുന്ന നിയമനങ്ങളാണ് എതിര്‍പ്പുകളെത്തുടര്‍ന്ന് മാറ്റിവച്ചിരുന്നത്.


