രാജസ്ഥാന് കോണ്‍ഗ്രസിലെ അശോക് ഗഹ്ലോത്-സച്ചിന് പൈലറ്റ് പോര് തീരുമോ. ജോഡോ യാത്രയ്ക്കിടെ ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധി സൂചന നല്കി. തിങ്കളാഴ്ച, രാഹുല്‍ ഇരുനേതാക്കന്മാരുമായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശുഭവാര്‍ത്ത ഉടന്‍ വരുമെന്ന് രാഹുല്‍ പ്രതികരിച്ചു.
അടുത്തകൊല്ലമാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ആള്‍വാറില്‍ വെച്ചാണ് സച്ചിനും ഗഹലോതുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. നിലവില്‍ രാജസ്ഥാനിലൂടെയാണ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുന്നത്.


