Friday, February 20, 2026

ഡി റിസർവ്വ്ഡ് കോച്ചുകൾ പുനരാരംഭിച്ച് റെയിൽവേ, സീസൺകാർക്കും പകൽ യാത്രികർക്കും ആശ്വാസം

കേരളത്തിലൂടെ ഓടുന്ന ആറ് തീവണ്ടികളില്‍ ഡി റിസര്‍വ്ഡ് കോച്ച് പുനരാരംഭിച്ചതിന് തുടർച്ചയായി 20 വണ്ടികളില്‍ക്കൂടി ഈ സൌകര്യം അനുവദിച്ച് റെയിൽവെ. ഈ മാസം 20 മുതൽ ഡി-റിസര്‍വ്ഡ് കോച്ച് സൌകര്യം ലഭ്യമാക്കും. കോവിഡിനു മുന്‍പ് 21 വണ്ടികളിൽ ഇങ്ങനെ ടിക്കറ്റ് ലഭിക്കുമായിരുന്നു .

ജനറല്‍ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാണ് റെയില്‍വേ ചില കോച്ചുകള്‍ ഡി-റിസര്‍വ്ഡായി സംവരണം ചെയ്തത്. റിസർവ്വേഷൻ,സ്ലീപ്പർ, ജനറൽ ടിക്കറ്റുകൾക്ക് പുറമെയാണ് ഡി റിസർവ്വ്ഡ് ടിക്കറ്റുകൾ.

സ്റ്റേഷനില്‍നിന്ന് പകല്‍സമയത്ത് ടിക്കറ്റെടുക്കാം. നിശ്ചിത റിസർവ്വേഷൻ കോട്ടുകൾ തന്നെയാണ് പകൽ ഡി സൌകര്യമുള്ളവയാകുന്നത്. സ്ലീപ്പര്‍ ടിക്കറ്റിനെക്കാള്‍ നിരക്ക് കുറവാണ്. സീസണ്‍ ടിക്കറ്റുകാര്‍ക്കും കോച്ചില്‍ കയറാം. ചുരുങ്ങിയ എക്‌സ്പ്രസ് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 145 രൂപയാണ്. ഡി റിസര്‍വ്ഡ് കോച്ചില്‍ 65 രൂപ മതി. സൂപ്പര്‍ഫാസ്റ്റില്‍ സ്ലീപ്പറിന് 175 രൂപയും ഡി- കോച്ചില്‍ 95 രൂപയുമാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...