കണ്ണപുരത്ത് പിക്കപ്പ് വാൻ ഫുട്പാത്തിലേക്ക് പാഞ്ഞു കയറു ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. അബ്ദുള്‍ സമദ്, നൗഫല്‍ എന്നിവരാണ് മരിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്.
പഴയങ്ങാടി റോഡില്‍ രാവിലെ 6.45ന് ആണ് അപകടം നടന്നത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓട്ടോ ഡ്രൈവറായ നൗഫല്‍, പാപ്പിനിശേരി സ്വദേശിയായ അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. മംഗലാപുരം ഭാഗത്തുനിന്ന് വരികയായിരുന്ന പിക്ക് അപ്പ് ജീപ്പ് ഇവരുടെ മേലേക്ക് പാഞ്ഞ് കയറിയാണ് അപകടം.
നിയന്ത്രണംവിട്ട ജീപ്പ് റോഡില്‍ മറ്റ് വാഹനങ്ങളേയും ഇടിച്ച് തെറിപ്പിച്ചു. പുലർവേളയിലും മറ്റും ചരക്കുമായി പോകുന്ന പിക്കപ്പ് വാനുകൾ അതിവേഗതയിലാണ് സഞ്ചരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ നിരീക്ഷണമോ നിയന്ത്രണമോ ഇല്ല. വാഹന പരിശോധന പലപ്പോഴും ഹെൽമെറ്റ് പരിശോധനയായി ഒതുങ്ങുകയാണ്.


