കാമുകനുമായുള്ള ബന്ധം പുറത്ത് അറിഞ്ഞതിനെ തുടർന്ന് 34 കാരി യുവതി ആത്മഹത്യചെയ്തു. വിവരം അറിഞ്ഞ് കാമുകന് വെള്ളലൂര്‍ സ്വദേശിയായ 49-കാരൻ് ആസിഡ് അത്യാസന്ന നിലയിൽ കഴിയവെ മരിച്ചു. രണ്ടു പേർക്കും കുടുംബവും രണ്ട് കുട്ടികളും വീതമുണ്ട്.
പോത്തന്നൂര്‍ സ്വദേശിനിയായ 34-കാരിയാണ് തൂങ്ങിമരിച്ചത്. വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. വെള്ളലൂര്‍ സ്വദേശിയായ കാമുകനും ഭാര്യയും രണ്ട് മക്കളുമുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ ആറുവര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമുകൻ്റെ കൈവശം യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ ഉടക്കി. ഇതോടെ വാശി കയറി ചില ചിത്രങ്ങൾ യുവതിയുടെ സഹോദരിക്ക് അയച്ചുകൊടുത്തു. സഹോദരി വിളിച്ച് കാര്യം തിരക്കിയതോടെ യുവതി മാനസിക പ്രയാസത്തിലായി. പിന്നാലെയായിരുന്നു മരണം.
തുടർന്ന് ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതോടെ അപമാന ഭാരവും ഭീതിയുമായി വെള്ളല്ലൂര്‍ സ്വദേശിയായ കാമുകനും സങ്കടത്തിലായി. തുടർന്ന് ആസിഡ് കഴിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.


