കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ശശി തരൂര്‍ എം.പി.ക്കുവേണ്ടി നല്‍കിയ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവെച്ചവരില്‍ മലയാളികൾ. ഇതിൽ തന്നെ എട്ടുപേര്‍ കോഴിക്കോട് ജില്ലക്കാര്‍.
എം.പി.യായ എം.കെ. രാഘവന്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, ഐ ഗ്രൂപ്പിലെ മുതിര്‍ന്നനേതാവ് എന്‍.കെ. അബ്ദുറഹ്‌മാന്‍, കെ. ബാലകൃഷ്ണന്‍കിടാവ്, കെ.എം. ഉമ്മര്‍, മഠത്തില്‍ നാണു, പി. രത്‌നവല്ലി, എ. അരവിന്ദന്‍ എന്നിവരാണ് ജില്ലയില്‍നിന്ന് ഒപ്പുവെച്ചവര്‍. തരൂരിന്റെ വിശ്വസ്തരായ രണ്ടുപേര്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഈ നേതാക്കളെ കണ്ടാണ് ഒപ്പുവാങ്ങിച്ചത്.
ഇന്ത്യ യുവാക്കളുടെ രാജ്യമാണെന്ന രാജീവ് ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് തരൂർ മത്സര രംഗത്ത് നിൽക്കുന്നത്.
വിവിധ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിക്കാകും വോട്ടെന്ന നിലപാടിലാണ്. ഇതിൽ അധികവും മുതിർന്ന നേതാക്കൾ നയിക്കുന്ന ടീമാണ്. കേരളത്തില്‍നിന്ന് 303 പേര്‍ക്കാണ് വോട്ടവകാശം. കേരളത്തില്‍നിന്നുള്ളവരുടെ ഒപ്പുകൂടി ചേര്‍ത്താണ് തരൂര്‍ പത്രിക നല്‍കിയത്. എന്നാല്‍, തരൂരിന് ഔദ്യോഗികസ്ഥാനാര്‍ഥിയുടെ പരിവേഷമില്ലാത്തതിനാല്‍ സംഘടിത പിന്തുണ ലഭിക്കുന്ന സാഹചര്യമില്ല. തരൂര്‍ സ്വന്തംനിലയ്ക്ക് വോട്ടുകള്‍ തേടേണ്ടിവരും
സംസ്ഥാനത്തുനിന്ന് തമ്പാനൂര്‍ രവി, കെ.സി. അബു, പി. മോഹന്‍രാജ് തുടങ്ങിയവരൊക്കെ തരൂരിന്റെ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്. തരൂരിനായി പരസ്യമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനും നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ടു.
പുതുതലമുറയില്‍ താന്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിന് പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. പ്രകടനപത്രികവരെ ഇറക്കിയാണ് തരൂരിന്റെ മത്സരം.
ഖാര്‍ഗെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ‘ഒരാള്‍ക്ക് ഒരുപദവി’യെന്ന കോണ്‍ഗ്രസ് നയം പാലിക്കാനായി എണ്‍പതുകാരനായ ഖാര്‍ഗെയ്ക്ക് രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടിവന്നേക്കും. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആരെയും ഔദ്യോഗികമായി പിന്തുണയ്ക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നെങ്കിലും ഖാര്‍ഗെ മത്സരിക്കണമെന്ന് അവര്‍ താത്പര്യപ്പെടുകയായിരുന്നു. തങ്ങളുടെ നിഷ്പക്ഷത കാണിക്കാൻ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നേക്കും.


