നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്ന ‘തല്ലുമാല’യുടെ സബ് ടൈറ്റിലിനെതിരേ അണിയറ പ്രവര്‍ത്തകര്‍. തങ്ങള്‍ നെറ്റ്ഫ്ലിക്സിന് നല്കിയ സബ് ടൈറ്റിലിനെ വെട്ടിച്ചുരുക്കി വെള്ളം ചേര്‍ത്ത് നശിപ്പിച്ചുവെന്നും അതില്‍ അതിയായ ദുഃഖമുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു. സബ്ടൈറ്റില്‍ അനുവാദമില്ലാതെ എഡിറ്റ് ചെയ്തത് വഴി സംഭാഷണങ്ങളുടെ ആത്മാവ് നഷ്ടപ്പെട്ടുവെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
സമീപകാലത്ത് തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് ‘തല്ലുമാല’. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഒരു മാസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടി റിലീസ് ആയി ചിത്രമെത്തിയത്.


