ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ അവസാന നിമിഷം വരെ വിറപ്പിച്ച് മുന്നേറിയ നെതര്‍ലന്‍ഡ് പെനാൽറ്റി ഷൂട്ടൌട്ടിൽ വീണു. 90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. പക്ഷെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിൽ സമനില ഗോള്‍ കണ്ടെത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. ഇരു ടീമുകളും 2-2ന് സമനിലയില്‍ തന്നെ തുടർന്നു. മഞ്ഞക്കാര്‍ഡുകളുടെ പ്രളയവും ഇരു ടീമുകളുടേയും വീറും പോരുമായി മത്സരം ആവേശം നിറച്ചു. ഒരു വേള പുറത്തെ വിങ്ങിൽ നിന്നും കളിക്കാർ ഇറങ്ങി കയ്യാങ്കളിയിലും എത്തി.
ആരാധകര്‍ക്ക് ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍ കാണാനായില്ലെങ്കിലും ബ്രസീലിന് പിഴച്ച പെനാലിറ്റിയില്‍ തന്നെ വിജയം നേടിയെടുത്ത് സെമിയിലേക്ക് നടന്നടുക്കുകയായിരുന്നു. എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടുക്കുകയായിരുന്നു. അതാണ് കളിയില്‍ അതി നിര്‍ണായകമായത്.
പെനാൾട്ടി ഷൂട്ടൌട്ടിൽ ആദ്യത്തെ രണ്ട് ഗോളുകൾ നെതർലൻഡിന് വലിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. പക്ഷെ അർജൻ്റീനയും ഗോൾ മിസ് ചെയ്തതോടെ അവിടെയും സമനില വന്നു. എങ്കിലും അഞ്ചാമത്തെ ബോൾ കൂടി നെതർലാൻഡ് പുറത്തേക്ക് കളഞ്ഞതോടെ അർജൻ്റീന കൃത്യമായി ഫിനിഷ് ചെയ്തു.
ചൊവ്വാഴ്ച ക്രൊയേഷ്യയോടാവും അർജൻ്റീന സെമിയിൽ ഏറ്റുമുട്ടുക. ക്രൊയേഷ്യ ബ്രസീൽ മത്സരവും പെനാൽട്ടി ഷൂട്ടൌട്ടിലാണ് അവസാനിച്ചത്. പക്ഷെ പ്രതീക്ഷയുയർത്തിയ ബ്രസീൽ വീണു



