വിവാദ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മലയാളി ബിസിനസ് പ്രമുഖനെ സി ബി ഐ അറസ്റ്റ് ചെയ്തു. ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്റ് മാനേജ്മെന്റ് കമ്പനി മുന്‍ സി.ഇ.ഒ വിജയ് നായരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യാന്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മദ്യ അഴിമതി കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് കുറ്റം ചുമത്തിയിട്ടുള്ളത്.

അഴിമതി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇത് രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടു. തുടര്‍ നടപടിയായാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. സിസോദിയ ഉള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് സി.ബി.ഐ. എഫ്.ഐ.ആര്. സമര്‍പ്പിച്ചിരുന്നത്.
വിജയ് നായർ ദില്ലി മദ്യ നയം രൂപം നൽകുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വ്യക്തിയാണ്. എ എ പി വളണ്ടിയർ കൂടിയായ ഇദ്ദേഹം പാർട്ടിയുടെ ഇവൻ്റ്മാനേജ്മെൻ്റ് രംഗത്ത് കഴിവ് തെളിയിച്ച വ്യക്തിയാണ്. ട്വറ്റർ ഹാൻഡിൽ കൈകാര്യം ചെയ്യുന്നതിലും പങ്കാളിത്തമുണ്ട്. ഫണ്ട് കൈമാറുന്നതിൽ ഇടനില നിന്നും എന്നതാണ് കേസിൽ നേരിട്ട ആരോപണം.



