ദീപിക പദുകോൺ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ നടി ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്‌ നിരവധി പരിശോധനകൾ നടത്തി. ആരോഗ്യനില സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ജൂൺ 15നും ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നടൻ പ്രഭാസിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിം​ഗ് വേളയിൽ ഹൃദയമിടിപ്പ് ഉയർന്നതിനെത്തുടർന്നാണ് അന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. 

ദീപിക പദുകോൺ

ഷാരൂഖ് ഖാൻ നായികനായി എത്തുന്ന പത്താൻ ആണ് ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രത്തിന്റെ’ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 200 കോടി രൂപയ്‍ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 2023 ജനുവരി 25ന് തിയേറ്ററുകളിൽ ചിത്രമെത്തും. 

സിദ്ധാര്‍ഥ് ആനന്ദിന്റെ തന്നെ ചിത്രമായ ‘ഫൈറ്ററും’ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ നായകൻ. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ‘ഫൈറ്റര്‍’ എന്നാണ് ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദീപിക പദുക്കോണാണ് ഈ ചിത്രത്തിലും നായികയായി എത്തുന്നത്. അടുത്ത വര്‍ഷം റിപ്പബ്ലിക് ദിനത്തിൽ ഫൈറ്റർ റിലീസ് ചെയ്യും. മുന്‍പ് വിഷാദം അലട്ടിയിരുന്ന നാളുകളില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ദീപിക പദുകോൺ വെളിപ്പെടുത്തിയിരുന്നു.


Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...