നാല് ലക്ഷത്തിൻ്റെ ലെഹംഗയണിഞ്ഞ് ശില്‍പ്പ ഷെട്ടി വീണ്ടും ഫാഷൻ ലോകത്തിൻ്റെ മനം കവർന്നു. കഴിഞ്ഞദിവസം ലാവന്‍ഡര്‍ നിറത്തിലുള്ള ലെഹംഗ അണിഞ്ഞ് ശില്പ പങ്കുവെച്ച ചിത്രം ഇപ്പോൾ തരംഗമാണ്. ”നക്ഷത്രങ്ങളെയും രാത്രിയിലെ ആകാശത്തെയും പൊതിഞ്ഞ്, ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു”. പാഷൻ തീരാതെ ഇതോടൊപ്പം അവർ കുറിച്ച വരികളും മനസിൽ ചേക്കേറുന്നതായി.
ശിവന് ആന്‍ഡ് നരേഷ് എന്ന വസ്ത്രബ്രാന്‍ഡ് ഡിസൈന്‍ ചെയ്ത ലെഹംഗയാണ് ശില്‍പ്പ അവതരിപ്പിച്ചത്. ഗ്ലാസ് സ്വീക്വന്‍സ്, ഒപ്പം നിറയെ വിലപിടിച്ച മുത്തുകള്‍ എന്നിവ തുന്നിപ്പിടിപ്പിച്ച സ്കേര്‍ട്ടിനൊപ്പം വണ്‍ ഷോള്‍ഡര്‍ ബ്ലൗസാണ് ഡിസൈനിലെ വ്യത്യസ്തത.
ബ്ലൗസില്‍ സ്ലിറ്റ് നല്കി. ബ്ലൗസ് ഹാന്‍ഡില്‍ സ്കേര്‍ട്ടില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ സ്വീക്വന്‍സ് വര്‍ക്കുകളും മാച്ച് ചെയ്യുന്നു. വെള്ളി നിറത്തിലുള്ള ബെല്‍റ്റ് സ്കേര്‍ട്ടിൻ്റെ ചാരുത കൂട്ടാനുപയോഗിച്ചു. ദുപ്പട്ട ഒഴിവാക്കി ആവർത്തന ലുക്ക് മാറ്റി ആകർഷകമാക്കിയിട്ടുണ്ട്. നാല്പത്തി ആറിൻ്റെ നിറവിലും നക്ഷത്ര തിളക്കം മാറാത്ത ഗ്ലാമർ ഡിസൈനിങ്ങിനെ തിരികെയും സുന്ദരമാക്കുന്നുണ്ട്.
3.95 ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില. ഹെവി വര്‍ക്കോടു കൂടിയ ദുപ്പട്ടയും ഇതിനൊപ്പം നൽകുന്നുണ്ട്.


