ഏറ്റവും പ്രിയപ്പെട്ടവർ തേച്ചിട്ടു പോയവരുടെ ഉള്ളം ഉണങ്ങാതെ പൊള്ളി നീറും. തേപ്പിൻ്റെ വേദനയെ ഒറ്റയ്ക്ക് മറികടക്കുക എളുപ്പമല്ല. ആ വേദനയ്ക്ക് മധുര പ്രതികാരത്തിലൂടെ ലോകത്തിൻ്റെ മുഴുവൻ കൂട്ട് തേടിയിരിക്കയാണ് ഓസ്ട്രേലിയക്കാരി ജെന്നി.
കാമുകൻ സ്റ്റീവിനോട് പറയാനുള്ളത് അവർ ലോകത്തെ അറിയിച്ചു. അതിനായി തിരഞ്ഞെടുത്തത് പത്ര പരസ്യം. ഒരു ഫുൾ പേജ് ആഡ് തന്നെ ഇതിനായി നൽകി. പത്രങ്ങളിൽ നിന്നും പത്രങ്ങളിലേക്ക് വേദന വൈറലായി.
ഓഗസ്റ്റ് 12-ന് ഇറങ്ങിയ മക്കെ ആന്റ് വിറ്റ്സണ്ടേ ലൈഫ് (mackaywhitsundaylife) എന്ന പത്രത്തില്‍ കാമുകനെ കുറിച്ച് ഒരു മുഴുനീള പരസ്യ പേജിൽ അവർ പറയാനുള്ളത് തുറന്നു പറഞ്ഞു.
‘പ്രിയപ്പെട്ട സ്റ്റീവ്, നീ അവളോടൊപ്പം സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. നീ ഒരു വഞ്ചകനാണെന്ന കാര്യം നാടു മുഴുവന്‍ അറിയട്ടെ’.
എന്നായിരുന്നു ആ പേജിലെ പരസ്യം. “filthy cheater”. എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പരസ്യത്തിനുള്ള പണം കാമുകൻ്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് അടച്ചിരിക്കുന്നതെന്നും അതില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.

ഈ പത്രം പുറത്തിറങ്ങിയതോടെ ജെന്നിയും സ്റ്റീവും തരംഗമായി. സോഷ്യൽ മീഡിയ അവരുടെ പ്രണയത്തിനൊപ്പം നിന്ന് പൊരുതി. ആരാണെന്ന് അറിയാന്‍ പത്രത്തിന്റെ ഓഫീസിലേക്ക് നിരവധി കോളുകള്‍ വന്നു.
തുടർന്ന് പത്രത്തിൻ്റെ പൊതുജന സമ്പർക്ക വിഭാഗം വിശദീകരണവുമായി എത്തി.
‘ഞങ്ങള്‍ക്കറിയില്ല ആരാണാ സ്റ്റീവെന്ന്. പക്ഷേ അവന് ചെയ്തത് വളരെ മോശമായിപ്പോയി. ജെന്നിയാരാണെന്ന് വെളിപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിയില്ല. സ്പെഷ്യലായ ഈ പരസ്യത്തിന് ഞങ്ങള്‍ പണവും കൈപ്പറ്റിയിട്ടില്ല.’ പത്രം ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പരസ്യത്തിന്റെ ചിത്രവും ഈ കുറിപ്പിന് ഒപ്പമുണ്ടായിരുന്നു.
എന്നാൽ ക്രെഡിറ്റ് കാർഡ് ആക്ടീവ് അല്ലാത്തതാണ് പണം സ്വീകരിക്കപ്പെടാതിരിക്കാൻ കാരണം എന്നും വിശദീകരണമുണ്ടായി. പേരുകളിലെ വ്യത്യാസം കാരണം എറർ ആയി എന്നും വിശദീകരിക്കപ്പെട്ടു. ഇത് വളിപ്പേർ ആയതിനാൽ ആവാം എന്ന് ചിലർ വാദിച്ചു. ഇതിനെതിരെ പണം നൽകാൻ സ്വയം സന്നദ്ധരായും ചിലർ രംഗത്ത് എത്തി.
ജെന്നിയുടെ പ്രതികാരം വളരെ മധുരതരമാണെന്നായിരുന്നു ഒരു വിഭാഗത്തിൻ്റെ വാദം. ജെന്നി അദ്ഭുതമാണെന്നും അവള്‍ക്ക് ഒരു ബിയര്‍ വാങ്ങി നല്‍കൂ എന്നും ചിലർ പറഞ്ഞു. എന്നാൽ തേപ്പിൻ്റെ നോവ് അറിയുന്നവർ ശരിക്കും സാന്ത്വനവും സ്നേഹവും നേർന്നു.
സ്റ്റീവിനെ കുറിച്ച് അഭിപ്രായവുമായി എത്തിയവരും ഉണ്ടായി. ഇത്രയും മധുര തരമായ ഒരു പ്രണയത്തെ സ്റ്റീവിന് വിട്ടൊഴിയാൻ കഴിയില്ല. അത് ഒരു സൌന്ദര്യ പിണക്കത്തിൻ്റെ തീവ്രത മാത്രമാണ് എന്ന് ആശ്വസിച്ചവരും ഉണ്ട്.


