നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാർഡ് ഹെലികോപ്ടര്‍ തകര്‍ന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.
പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അധികം ഉയരത്തിലേക്ക് എത്തുന്നതിന് മുമ്പ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.
മൂന്നു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മൂന്ന് പേര്‍ക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചിരിക്കയാണ്.
അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗോര്‍ഡ് വ്യക്തമാക്കി. നെടുമ്പാശേരി വിമാനത്താവളം അധികൃതരും സംഭവം പരിശോധിക്കയാണ്.


