സാമൂഹികമാധ്യമങ്ങളുടെ മേൽ പിടിമുറുക്കാനൊരുങ്ങി തന്നെ എന്നു വ്യക്തമാക്കി 2021-ലെ ഐ.ടി. ചട്ടം ഭേദഗതിചെയ്ത് വിജ്ഞാപനം പുറത്തിറക്കി.ഉള്ളടക്കം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന പരാതികളിൽ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികൾ 72 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണം. സോഷ്യൽ മീഡിയ സൈറ്റുകൾക്ക് എല്ലാം ഇത് മുന്നറിയിപ്പാണ്.
വിദ്വേഷംവളർത്തൽ, അശ്ലീലം, ആൾമാറാട്ടം, വ്യാജവാർത്ത, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ എന്നിവയെപ്പറ്റി പരാതിലഭിച്ചാൽ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഭേദഗതിയിൽ വ്യവസ്ഥചെയ്യുന്നു. ഇവയൊക്കെ ഏതിനത്തിൽ പെടുന്നു എന്ന് അതത് ഏജൻസികൾ നിശ്ചയിക്കും. ഇത്തരം ഉള്ളടക്കങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാക്കുന്നതിനുള്ള വ്യവസ്ഥയും കഴിഞ്ഞദിവസം പ്രാബല്യത്തിൽവന്ന കേന്ദ്ര ഐ.ടി. ചട്ടഭേദഗതിയിലുണ്ട്.
സർക്കാർ സംവിധാനത്തിനും നയങ്ങൾക്കും എതിരായെ ഏതൊന്നും നിയമത്തിന് പുറത്ത് വാരം.


