Friday, February 20, 2026

പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

പയ്യന്നൂർ ടൌണിലുള്ള ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബേറ്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി ഓഫീസിനുള്ളില്‍ ആളില്ലായിരുന്നു.

പയ്യന്നൂര്‍ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് രാഷ്ട്രഭവന്‍ എന്ന പേരിലുള്ള ഓഫീസ് സ്ഥിതിചെയ്യുന്നത്. ജനൽ ചില്ല് തകരുക മാത്രമാണ് ഉണ്ടായിട്ടുള്ളത്

രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പോലീസ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു.

ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പയ്യന്നൂര്‍ രാമന്തളിയിലെ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ധനരാജിന്റെ രക്തസാക്ഷി ദിനം ഇന്നെലെയായിരുന്നു. ഇതിനെ തുടർന്ന് പ്രതേഷേധ സാഹര്യം നിലനിന്നിരുന്നു. ധന്‍രാജിന്റെ കൊലപാതകം നടന്ന സമയത്തും ആര്‍എസ്എസ് ഓഫീസ് തീയിട്ട് നശിപ്പിച്ചിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...