അബദ്ധത്തില്‍ പാകിസ്ഥാൻ വ്യോമപാതയിലേക്ക് ഇന്ത്യന്‍ മിസൈലുകള്‍ തൊടുത്ത സംഭവത്തില്‍ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. വൻ ദുരന്തത്തിനും അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശ്നങ്ങൾക്കും തുടക്കമിടുമായിരുന്ന പിഴവാണ്.
കഴിഞ്ഞ മാര്‍ച്ച് 9 ന് ആയിരുന്നു സംഭവം. ബ്രഹ്മോസ് മിസൈലുകള്‍ ഉദ്യോഗസ്ഥര്‍ അബദ്ധത്തില്‍ പാകിസ്താന് ഭാഗത്തേക്ക് തൊടുത്തുവിട്ടു എന്നാണ് വാർത്ത. സംഭവം വിവാദമായതോടെ അന്വേഷണത്തിനൊടുവിലാണ് മൂന്ന് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്.
ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച ഇവര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
40,000 അടി ഉയരത്തില്‍ പാക് വ്യോമപാതയുടെ 100 കി.മി ഉള്ളിലേക്കാണ് മിസൈല്‍ എത്തിയത്. മിസൈലില്‍ മറ്റ് ആയുധ ശേഖരമൊന്നുമില്ലാത്തതിനാല് പൊട്ടിത്തെറിച്ചില്ല.
സംഭവത്തില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിയെ പാക് സർക്കാർ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു. യാത്രാവിമാനങ്ങള്‍ക്കും നാട്ടുകാര്‍ക്കും അപകടമുണ്ടാക്കിയേക്കാവുമായിരുന്ന സംഭവത്തില്‍ പാകിസ്ഥാൻ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.
വൻ തോതിൽ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന സംഭവമാണ്.