പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ റെയിൽവേ സ്റ്റേഷനിൽ പിടിയില്‍. ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍.പി.എഫ്. സംഘം പിടികൂടിയത്.
അഞ്ച് കിലോ ഹാഷിഷ് ഓയിൽ ഇവരില്‍നിന്നും കണ്ടെത്തി. കഞ്ചാവിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഓയിലാണ് ഇത്
ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ഹാഷിഷ് ഓയിലാണ് പാലക്കാട്ടുനിന്ന് പിടികൂടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്നും ആര്‍.പി.എഫ്. പറഞ്ഞു. പ്രതികളെ തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറും.


