വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായുളള കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ആറന്‍മുള നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റും പത്തനംതിട്ട സ്വകാര്യ ലോ കോളേജിലെ വിദ്യാര്‍ഥിയുമായ അഭിജിത്താണ് അറസ്റ്റിലായത്.
പരാതിക്കാരി ലോ കോളിജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. അഭിജിത്ത് ഇതേ കോളിജിൽ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്.
യുവതി ഹോസ്റ്റല്‍ മുറിയില്‍വച്ച് കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിന് ശേഷമാണ് കേസ്. അഭിജിത്തുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. പ്രണയത്തിലായിരുന്നു. പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഒന്നിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത് പതിവായിരുന്നു. വീടിന് സമീപം ഇറക്കിവിട്ട് അഭിജിത്ത് മടങ്ങുകയാണ് പതിവ്. യാത്രയ്ക്കിടെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ തങ്ങിയിരുന്നു. ഇതിനിടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.
മാത്രമല്ല സാമ്പത്തിക ചൂഷണവും നടത്തി. ബുദ്ധിമുട്ട് പറഞ്ഞ് ആദ്യം 50000 രൂപയും പിന്നീട് കാറിൻ്റെ അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് ഒരുലക്ഷം രൂപയും വാങ്ങി. വിദ്യാര്‍ഥിനി കോളേജില്‍ ഫീസ് അടയ്ക്കാന്‍ മാറ്റിവച്ച പണം വക മാറ്റി സഹായിച്ചു.
പെണ്‍കുട്ടി ഫീസ് അടയ്ക്കാതിരുന്നതോടെ കോളേജ് അധികൃതര്‍ വീടുമായി ബന്ധപ്പെട്ടതോടെയാണ് വീട്ടുകാര്‍ വിഷയം അറിഞ്ഞത്. തുടർന്ന് ബന്ധം വെളിപ്പെട്ടു.
പലതവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഭിജിത്ത് പണം തിരികെ നല്‍കിയില്ല. തന്റെ ഫോണ്‍ നമ്പര്‍ അടക്കം അഭിജിത്ത് ബ്ലോക്ക് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബുധനാഴ്ച രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.


