ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വർധിപ്പിച്ചു. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ എട്ടുതവണയാണ് വിലകൂട്ടിയത്. ഉത്തർ പ്രദേശ് ഗോവ തുടങ്ങി സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോളിന് 6രൂപ 10 പൈസയും ഡീസലിനും 5 രൂപ 86 പൈസയുമാണ് കൂടിയത്.
പെട്രോളിന് ഇന്ന് തിരുവനന്തപുരത്ത് 112 രൂപ 40 പൈയും ഡീസലിന് 99രൂപ 31 പൈസയുമാണ് വില. കൊച്ചിയിൽ യഥാക്രമം 110 രൂപ 41 പൈസയും 97 രൂപ 45 പൈസയുമാണ്. കോഴിക്കോട് 110 രൂപ 58 പൈസയും 97 രൂപ 63 പൈസയുമാണ് വില . പാചകവാതകത്തിനും കഴിഞ്ഞ ദിവസം വില വർധിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പ് വരെ വില നിയന്ത്രിച്ച് നിർത്തിയതിൻ്റെ ഭാരം കൂടി ഇതു വഴി ജനങ്ങളിലേക്ക് ഒന്നിച്ച് എത്തുകയാണ്.


