പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി കേട്ട പ്രതി പൊലീസിനെ വെട്ടിച്ച് കോടതിയില്‍നിന്ന് മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് (39) രക്ഷപ്പെട്ടത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ശനിയാഴ്ച പട്ടാമ്പി പോക്സോ അതിവേഗകോടതി ഹരിദാസന് 10 വര്‍ഷം തടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചിരുന്നു.
ജാമ്യംനേടി പുറത്തിറങ്ങിയ ഹരിദാസന് കേസ് പരിഗണിക്കുന്നതിനാല്‍ കോടതിയിലെത്തി. ശിക്ഷാവിധി കേട്ടശേഷം പൊലീസിൻ്റെ കൺമുന്നിലൂടെ രക്ഷപ്പെടുകയായിരുന്നു.
2021-ലാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
അനുകൂലമാവുമെന്ന് കരുതിയ വിധി തിരിച്ചടിയായതോടെ പ്രതി മുങ്ങുകയായിരുന്നു.


