പോപ്പുലര്‍ ഫ്രണ്ടിൻ്റെയും കീഴിലെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ്റെയും സാമ്പത്തിക സ്രോതസ്സുകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിൻ്റെ 23 അക്കൗണ്ടുകളും റിഹാബിൻ്റെ പത്ത് അക്കൗണ്ടുകളും ഇടപാടുകൾ തടഞ്ഞു
രണ്ട് അക്കൗണ്ടുകളിലുമായി 68,62,081 രൂപയാണുള്ളത്. കള്ളപ്പണവെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.
വിദേശത്ത് പോപ്പുലര്‍ ഫ്രണ്ടിൻ്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് രാജ്യത്ത് എത്തുന്നത്. ഇത് ഭീകര പ്രവര്‍ത്തനത്തിന് ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്നുമാണ് ഇ.ഡി.യുടെ വിശദീകരണം.


