പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച്ച പ്രസിദ്ധീകരിക്കും. വെള്ളിയാഴച്ച രാവിലെ ഒന്‍പതിന് മുഖ്യഘട്ടത്തിലെ ആദ്യഅലോട്ട്മെന്റും സ്പോര്‍ട്സ് ക്വാട്ടയിലെ ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.
അന്ന് രാവിലെ 11 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാം. ഒന്നാം ഘട്ട അലോട്ട്മെന്റിലെ പ്രവേശന നടപടികള്‍ ഓഗസ്റ്റ 10 ന് വൈകുന്നേരം അഞ്ചിന് പൂര്‍ത്തിയാകും. ട്രയല്‍ അലോട്ട്‌മെന്റ് ഫലം പരിശോധിക്കാനും തിരുത്തല്‍ വരുത്താനുമുള്ള സമയം കഴിഞ്ഞ ഞായറാഴ്ചയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം വരെ ദീര്‍ഘിപ്പിച്ചിരുന്നു. ഇതാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ചയിൽ നിന്നും വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റാന്‍ ഇടയാക്കിയത്.
ഒന്നാം അലോട്മെന്‍റിന്‍റെ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 5 ന് ആരംഭിച്ച് ഓഗസ്റ്റ് 10 വൈകിട്ട് 5 മണിക്ക് പൂര്‍ത്തീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
പ്രവേശനം കോടതി കയറി ആശങ്ക
പ്ലസ് വൺ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. ഈ പത്തു ശതമാനം മാറ്റി നിർത്തിയാകും അലോട്മെന്റ് നടത്തുക. ട്രയൽ അലോട്ട്മെന്റ് തുടങ്ങിയ ശേഷമുള്ള നീക്കം കൂടുതൽ ആശയ കുഴപ്പത്തിന് കാരണമാകും. പൊതു മെരിറ്റ് ആയി കണക്കാക്കിയ ട്രയൽ അലോട്മെന്റ് നടത്തിയ 6000 ത്തോളം സീറ്റുകൾ ആണ് മാറ്റുന്നത്. ഇത്രയും സീറ്റിൽ ട്രയൽ ഘട്ടത്തിൽ വന്ന കുട്ടികൾ ഒന്നാം അലോട്മെന്റിൽ പുറത്താകുമോ എന്നും ആശങ്ക ഉണ്ട്. ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം അപ്പീൽ പോകാൻ തീരുമാനിച്ചതാണ് പ്രശ്നം. ഓപ്പൺ മെറിറ്റ് ആയി കണക്കാക്കി ട്രയൽ അലോട്മെന്റ് നടത്തിയ സീറ്റുകൾ ആണ് മാറ്റിവെക്കുന്നത്.


