ഫ്‌ളെക്‌സ് കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചത് ഫുട്ബോൾ ആരാധകരുടെ ദുഖമായി. ലോക കപ്പിന് പന്തുരുളുന്നത് കാത്തിരിക്കെ ഇത് ഷോക്കിങ് വാർത്തയായി തീർന്നെങ്കിലും ടീം സ്പിരിറ്റ് മാത്രമല്ല ഫുട്ബോൾ എന്ന് തെളിയിച്ച് അര്‍ജന്റീന ആരാധകര്‍ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അർജൻ്റീനൻ ആരാധകരുടെ ഫേസ് ബുക്ക് പേജ് ഇതോടെ സോഷ്യൽ മീഡിയിൽ പരക്കെ അഭിനന്ദനം നേടി.
കണ്ണുര്‍ അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്. കടുത്ത ബ്രസീല്‍ ആരാധകനായ ഇദ്ദേഹം അലവില്‍ ബസ് സ്റ്റോപ്പിന് സമീപത്തായി ബ്രസീലിൻ്റെ ഫ്‌ളെക്‌സ് തൂക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വഴുതി വീണ് ഉടൻ ചികിത്സ ലഭ്യമാക്കി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇത് വാർത്തയായതിന് പിന്നാലെ കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ദുഃഖം രേഖപ്പെടുത്തി.
എഫ് ബി പോസ്റ്റ്… ”ലോകകപ്പ് അവേശത്തിനിടെ നാടിനെ കണ്ണീരിലാഴ്ത്തി ദുഖവാര്‍ത്ത. കണ്ണൂരില്‍ ഫ്‌ലക്‌സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീല്‍ ആരാധകന്‍ നിതീഷ് അന്തരിച്ചു. ആദരാഞ്ജലികള്‍. എല്ലാരും ആവേശത്തില്‍ ആണെന്ന് അറിയാം, ആവേശത്തില്‍ ചെയ്യുന്ന ഏത് പ്രവര്‍ത്തിക്കും ആദ്യ പരിഗണന നിങ്ങളുടെ സുരക്ഷക്ക് നല്‍കുക സുഹൃത്തുക്കളെ…”
കളി കാര്യമാവുകയാണ്…..
കഴിഞ്ഞ ദിവസം കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ മെസിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച ബ്രസീല്‍-അര്‍ജന്റീന ആരാധകര്‍ ശ്രദ്ധ നേടിയിരുന്നു. മെസിയുടെ കൂറ്റൻ ഛായ സ്ഥാപിച്ചതിന് മറുപടിയായി പുഴയിൽ അതേ ഭാഗത്ത് നെയ്മറുടെ ഛായയും ഉർത്തി. ഇതിനു പിന്നാലെ താമരശ്ശേരി പരപ്പന്‍പൊയിലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് പോര്‍ച്ചുഗല്‍ ആരാധകര്‍ മറുപടി നല്‍കി.
സിആര്‍7 ഫാന്‍സ് എന്നെഴുതിയ കൂറ്റന്‍ കട്ടൗട്ട് ക്രെയിനുപയോഗിച്ചാണ് ഇവിടെ ഉയര്‍ത്തിയത്. പോര്‍ച്ചുഗീസ് ജേഴ്സിയില്‍ കിക്കെടുക്കാനായി തയ്യാറെടുത്ത് നില്‍ക്കുന്ന റോണോയുടെ ഐക്കണിക് ചിത്രമാണ് കട്ടൗട്ടിലൂടെ താമരശ്ശേരിയില്‍ ശ്രദ്ധേ നേടിയത്. ഇതോടെ മെസി-നെയ്മര്‍-റൊണാള്‍ഡോ ത്രികോണ മത്സരമായി കട്ടൗട്ട് പോര് മാറി.
അര്‍ജന്റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്നതായിരുന്നു ആരാധ ഉത്സവത്തിലെ ആദ്യ സംഭവം. പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്ന ഭീമന്‍ കട്ടൗട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കി. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാള്‍ തലപ്പൊക്കത്തില്‍ കാനറികളുടെ സുല്‍ത്താന്‍ നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി കൊടുത്തതോടെ ആരാധകരുടെ പോര് കാര്യമായി. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടെ തലപ്പൊക്കം അതിനേക്കാള്‍ പത്ത് അടി കൂടെ കൂടി. ഇതോടെ സുല്‍ത്താന് പിന്നിലാണ് മിശിഹായുടെ സ്ഥാനം എന്നുവരെയായി ആരാധകരുടെ പറച്ചില്‍.
ടീം സ്പീരിറ്റ് ഇങ്ങനെ കൊഴുക്കുന്നതിനിടെയാണ് എല്ലാവരെയും ദുഖത്തിലാഴ്ത്തി ബ്രസീൽ ആരാധകൻ്റെ മരണം. ദുഖത്തിൽ അർജൻ്റീനൻ ആരാധകരും പങ്കു ചേർന്നു.
Kerala is LIVE here


