കൊച്ചിയില്‍ കൂട്ടബലാത്സംഗത്തിനിരയായ മോഡലിന്റെ മൊഴി രേഖപ്പെടുത്തി. ബാറില്‍ കൊണ്ടുപോയത് സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയാണെന്നും ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയതായി സംശയമുണ്ടെന്നും അവർ വെളിപ്പെടുത്തി. സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡോളി(ഡിംപിള്‍ ലാംബ)യാണ് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായാണ് സംശയം. ബിയര്‍ കുടിച്ചതോടെ അവശയായി. തന്നോട് യുവാക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞതും ഡോളിയാണ്. തുടര്‍ന്ന് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളെ ചോദ്യം ചെയ്യുന്നു
മോഡലായ 19 കാരി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.
പ്രതികളായ മൂന്ന് യുവാക്കളും ഡിംപിളിന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം. ഡിംപിളാണ് അവശയായ യുവതിയെ യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ 45 മിനിറ്റോളം ഇവര്‍ സഞ്ചരിച്ചാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് യുവാക്കള്‍ ഒരു ഹോട്ടലില്‍ ഇറങ്ങി ഭക്ഷണം വാങ്ങി. ഇതിനുശേഷം വീണ്ടും ബാറിലെത്തി ഡിംപിളിനെയും വാഹനത്തില്‍ കയറ്റി. തുടര്‍ന്നാണ് യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം.
പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച കാറിലും ഇവര്‍ പോയ ഹോട്ടലിലും ബാറിലും ഉള്‍പ്പെടെ പോലീസ് സംഘം പരിശോധന നടത്തുന്നുണ്ട്.


