ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയശേഷം ഒക്ടോബർ 31-മുമ്പ് പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകുമെന്ന് യു.ജി.സി. 2022-’23 അധ്യയനവർഷം പ്രവേശനം റദ്ദാക്കിയവർക്കും മറ്റു കോളേജ് അല്ലെങ്കിൽ സർവകലാശാലയിലേക്ക് മാറുന്നവർക്കും മുഴുവൻ തുകയും തിരികെലഭിക്കും.
കോവിഡിനെത്തുടർന്ന് സി.യു.ഇ.ടി., ജെ.ഇ. ഇ. മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ് പരീക്ഷകളിൽ കാലതാമസം നേരിട്ടിരുന്നു. അതിനാൽ പ്രവേശന നടപടികൾ ഒക്ടോബർവരെ നീളാൻ സാധ്യതയുള്ളതിനാലാണ് യു.ജി.സി.യുടെ നടപടി.
ഡിസംബർ 31-നുശേഷം പിൻമാറിയാൽ ഈടാക്കിയ ഫീസിൽ 1000 രൂപയിൽ താഴെ പ്രൊസസിങ് ഫീസിനത്തിൽ കുറച്ച് ബാക്കിതുക തിരികെനൽകും.


