Saturday, February 21, 2026

ബുക്കർ പ്രൈസ് ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്

 ഈ വര്‍ഷത്തെ ബുക്കര്‍പ്രൈസ് പുരസ്‌കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക്. തന്റെ രണ്ടാമത്തെ പുസ്തകമായ ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ എന്ന നോവലാണ് ഷെഹാന്‍ കരുണതിലകെയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു യുദ്ധ ഫോട്ടോഗ്രാഫറെ സംബന്ധിച്ചുള്ളതാണ് ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ എന്ന നോവൽ. 1990-ലെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിൻറെ പശ്ചാത്തലത്തിലാണ് കഥപറയുന്നത്. സ്വവർഗാനുരാഗിയായ യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അൽമേഡയുടെ ആത്മാവാണ് നോവലിലെ പ്രധാന കഥാപാത്രം. ഏഴ്‌ രാത്രികൾ മാത്രമാണ് മാലിക്ക് മരണാനന്തര ജീവിതമുള്ളത്. ഈ സമയത്തിനുള്ളിൽ പ്രിയപ്പെട്ടവരിലേക്ക് വീണ്ടും എത്തി തന്റെ രാജ്യത്തെ പോരാട്ടത്തിൻറെ ക്രൂരത ചിത്രീകരിക്കുന്ന ഫോട്ടോകളിലേക്ക് അവരെ എത്തിക്കാനും മാലി നടത്തുന്ന പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം. 

2011ൽ പുറത്തിറങ്ങിയ ‘ചൈനമാൻ : ദ് ലജൻഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാൻറെ ആദ്യ നോവൽ. പത്ത് വർഷങ്ങൾക്കിപ്പുറം തന്റെ രണ്ടാം നോവലിനാണ് ഷെഹാൻ കരുണതിലകെ പുരസ്കാരാർഹനായത്. 

2010-ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘ചൈനമാൻ: ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യു’ പ്രസിദ്ധീകരിച്ചത്. ഈ നോവലിന് 2012-ലെ കോമൺവെൽത്ത് ബുക്ക് പ്രൈസ് ലഭിച്ചിരുന്നു.

ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ ശ്രീലങ്കക്കാരനാണ്.

തിങ്കളാഴ്ച രാത്രി ലണ്ടനില്‍ നടന്ന ചടങ്ങില്‍ ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാര തുകയായി 50,000 പൗണ്ടാണ് 47-കാരനായ ഷെഹാന്‍ കരുണതിലകെയ്ക്ക് ലഭിച്ചത്.

യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണു ബുക്കര്‍ പ്രൈസ്. ഇത്തവണ 6 പേര്‍ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...